---
title: "നാടിന്റെ ആദരം; കെ.കെ കുഞ്ഞാലി മുസ്‌ലിയാർക്ക് വ്യാഴാഴ്ച നാദാപുരത്ത് പൗരാവലി സ്വീകരണം"
english_title: "Public Felicitation for K.K. Kunjali Musliyar in Nadapuram Tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386904/k-k-kunjali-musliyar-felicitation-nadapuram-tomorrow-"
published_at: "2026-10-13T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace31617dfd4_k-k-kunjali-musliyar-felicitation-nadapuram-tomorrow.jpg"
keywords: ["KeralaNews", "Nadapuram", "JamiyyatulUlama", "PkdKunhalikutty", "ShafiParambil"]
---

# നാടിന്റെ ആദരം; കെ.കെ കുഞ്ഞാലി മുസ്‌ലിയാർക്ക് വ്യാഴാഴ്ച നാദാപുരത്ത് പൗരാവലി സ്വീകരണം

> **Lead Summary:** **നാദാപുരം: **കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ പണ്ഡിതനും നാദാപുരം മുദരിസുമായ കെ.കെ കുഞ്ഞാലി മുസ്‌ലിയാർക്ക് നാടിന്റെ ആദരമായി പൗരാവലി നൽകുന്ന സ്വീകരണ പരിപാടി വ്യാഴാഴ്ച വൈകിട്ട് നടക്കും.

## Article Content

**നാദാപുരം: **കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ പണ്ഡിതനും നാദാപുരം മുദരിസുമായ കെ.കെ കുഞ്ഞാലി മുസ്‌ലിയാർക്ക് നാടിന്റെ ആദരമായി പൗരാവലി നൽകുന്ന സ്വീകരണ പരിപാടി വ്യാഴാഴ്ച വൈകിട്ട് നടക്കും.

15 വ്യാഴം വൈകിട്ട് 7 മണിക്ക് നടക്കുന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എ. നജീബ് മൗലവി ഉപഹാര സമർപ്പണം നിർവഹിക്കും.

പ്രമുഖ രാഷ്ട്രീയ-മത സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പിൽ എം.പി, പാറക്കൽ അബ്ദുല്ല എം.എൽ.എ, കെ.എം അഭിജിത്ത് എം.എൽ.എ, സയ്യിദ് ത്വാഹ തങ്ങൾ, സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ, അബ്ദുസമദ് പൂക്കോട്ടൂർ, അഹമ്മദ് ബാഖവി അരൂർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ അതിഥികളായി പങ്കെടുക്കും.

സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകര വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ, കൺവീനർ എൻ.കെ കുഞ്ഞാലി, എം.പി സൂപ്പി, ഡോ. ഉവൈസ് ഫലാഹി, സി.കെ നാസർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

**English Summary:**

A grand public felicitation ceremony will be held in Nadapuram tomorrow for K.K. Kunjali Musliyar, who was elected President of Kerala State Jamiyyatul Ulama and serves as the mudarris of Nadapuram. The event will be inaugurated by Panakkad Syed Sadiq Ali Shihab Thangal, with several political, religious and social leaders expected to attend.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386904/k-k-kunjali-musliyar-felicitation-nadapuram-tomorrow-)