---
title: "മാനേജർ അറസ്റ്റിൽ; ജൂവല്ലറിയിൽ ഉടമയുടെ പരാതിയിൽ ഗോൾഡ് പാലസ് മാനേജർ അറസ്റ്റിൽ "
english_title: "Manager arrested; Gold Palace manager arrested on jewelery owner's complaint"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/3870/manager-arrested-gold-palace-manager-arrested-on-jewelery-owners-complaint"
published_at: "2021-10-07T06:51:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e4be332c97_arrest.jpg"
keywords: []
---

# മാനേജർ അറസ്റ്റിൽ; ജൂവല്ലറിയിൽ ഉടമയുടെ പരാതിയിൽ ഗോൾഡ് പാലസ് മാനേജർ അറസ്റ്റിൽ 

> **Lead Summary:** **നാദാപുരം:** ഗോൾഡ് പാലസ് കേസിലെ ഒന്നാം പ്രതിയായ ജൂവല്ലറി ഉടമയുടെ പരാതിക്കിടയിൽ ഗോൾഡ് പാലസ് മാനേജർ അറസ്റ്റിൽ . കരണ്ടോട് താഴെ ചീളിൽ ഇർഷാദാണ് അറസ്റ്റിലായത്. ജൂവല്ലറിയിൽ കവർച്ച നടത്തിയെന്നാണ് ജീവനക്കാർക്കെതിരെ ഉടമയുടെ പരാതി നൽകിയത്.

## Article Content

**നാദാപുരം:** ഗോൾഡ് പാലസ് കേസിലെ ഒന്നാം പ്രതിയായ ജൂവല്ലറി ഉടമയുടെ പരാതിക്കിടയിൽ ഗോൾഡ് പാലസ് മാനേജർ അറസ്റ്റിൽ . കരണ്ടോട് താഴെ ചീളിൽ ഇർഷാദാണ് അറസ്റ്റിലായത്. ജൂവല്ലറിയിൽ കവർച്ച നടത്തിയെന്നാണ് ജീവനക്കാർക്കെതിരെ ഉടമയുടെ പരാതി നൽകിയത്.

ജൂവല്ലറി കമ്പനിയായ കല്ലാച്ചി ഗോൾഡ് ആൻറ് ഡയമെണ്ട് ഡെസിഗ്നേറ്റഡ് പാട്നറായ വടയം കുളങ്ങരത്തെ വി.പി സമീറാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് മുമ്പാകെ പരാതി നൽകിയത്. കല്ലാച്ചി ന്യൂ ഗോൾഡ് പാലസിൽ കവർച്ച നടത്തി മാനേജറും സംഘവും സ്വർണം കൊണ്ടു പോയെന്ന് പരാതി.

കല്ലാച്ചി ഷോറൂം മാനേജറായിരുന്ന വടയം വെള്ള പറമ്പത്ത് റുംഷാദിനെതിതയും പരാതിപ്പെട്ടിരുന്നു. ഇവർ ജൂവല്ലറിയിൽ നിന്ന് സ്വർണം കടത്തി കൊണ്ടുപോയെന്നാണ് പരാതി. കേസിലെ ഒന്നാം പ്രതിയായ സെമീർ ഇപ്പോൾ ജൂഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കിടക്കുകയാണ്.

പ്രതികൾ ആഗസ്ത് 25, 26 തിയ്യതികളിൽ ജൂവല്ലറിയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കടത്തി കൊണ്ടുപോയതായും സിസിടിവി പരിശോധിച്ചാൽ തെളിവ് ലഭിക്കുമെന്നും സെമീർ കോടതിയിൽ ഹരജി നൽകി. സംഭവം അന്വേഷിക്കാൻ മജിസ്ത്രേട്ട് നാദാപുരം പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോപണ വിധേയനായ റുംഷാദും നിക്ഷേപ തട്ടിപ്പിൽ പ്രതി ചേർത്ത് ഇപ്പോൾ ജയിലിലാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/3870/manager-arrested-gold-palace-manager-arrested-on-jewelery-owners-complaint)