---
title: "യുവതലമുറയെ വീണ്ടെടുക്കാൻ കായികരംഗം; നാദാപുരത്ത് ലഹരിവിരുദ്ധ സംഗമവും കായിക പ്രതിഭകൾക്ക് ആദരവും"
english_title: "Sports as a Path to Reclaim Youth: Anti-Drug Meet and Felicitation in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387088/nadapuram-anti-drug-sports-felicitation"
published_at: "2026-10-14T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf96d956883_nadapuram-anti-drug-sports-felicitation.jpg"
keywords: ["DrugAwareness", "YouthSports", "KeralaNews", "SportsFelicitation", "AntiDrugCampaign"]
---

# യുവതലമുറയെ വീണ്ടെടുക്കാൻ കായികരംഗം; നാദാപുരത്ത് ലഹരിവിരുദ്ധ സംഗമവും കായിക പ്രതിഭകൾക്ക് ആദരവും

> **Lead Summary:** **നാദാപുരം: **മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'തൂഫാൻ' ലഹരിവിരുദ്ധ സംഗമവും സംസ്ഥാന സ്കൂൾ കായികമേള വിജയികൾക്കുള്ള അനുമോദന പരിപാടിയും സംഘടിപ്പിച്ചു. യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് മോചിപ്പിച്ച് കായിക-സാംസ്കാരിക മേഖലകളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം: **മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'തൂഫാൻ' ലഹരിവിരുദ്ധ സംഗമവും സംസ്ഥാന സ്കൂൾ കായികമേള വിജയികൾക്കുള്ള അനുമോദന പരിപാടിയും സംഘടിപ്പിച്ചു. യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് മോചിപ്പിച്ച് കായിക-സാംസ്കാരിക മേഖലകളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

നാദാപുരം ഡി.വൈ.എസ്.പി പി.എം. മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിയോട് വിടപറഞ്ഞ് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും കായിക-കലാ പ്രവർത്തനങ്ങളിലൂടെ സർഗാത്മകത വളർത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാന സ്കൂൾ കായികമേളകളിൽ മികച്ച നേട്ടം കൈവരിച്ച സവാദ്, ഷെബിൻ അബ്ദുള്ള, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ഷെസിൻ എന്നിവർക്കുള്ള ഉപഹാരം അദ്ദേഹം ചടങ്ങിൽ സമ്മാനിച്ചു. പ്രമുഖ കായിക പരിശീലകൻ ജറീഷ് മുഹമ്മദിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

വി.സി. ഇഖ്ബാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. എ. സജീവൻ, എ. മോഹൻദാസ്, എം.കെ. അഷറഫ്, കെ.ജി. അസീസ്, കെ.വി. നാസർ, സി.എച്ച്. മോഹനൻ, എസ്.എം. അഷറഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ലഹരിക്കെതിരെ 'ആസ്ടെക്' മീഡിയയുടെ ബാനറിൽ ടി.കെ. അസ്‌ലം മാസ്റ്റർ സംവിധാനം ചെയ്ത ബോധവൽക്കരണ ഡോക്യുമെന്ററി പ്രദർശനവും ഇതോടൊപ്പം നടന്നു. തുടർന്ന് നടന്ന ഗാനമേളയിൽ അഷറഫ് നാറാത്ത്, തൻഹ, പ്രദീപ് കുമ്മങ്കോട്, ശിവാനി വരിക്കോളി എന്നിവർ ഗാനങ്ങൾ ആലപിച്ചു.

**English Summary:**

A drug awareness campaign titled 'Thufan' and a felicitation ceremony for state school sports meet winners were held at Nadapuram under the auspices of the Moyinkutty Vaidyar Mappila Kala Academy sub-centre. Nadapuram DYSP P.M. Manoj inaugurated the event, urging youth to embrace sports and arts and stay away from drugs.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387088/nadapuram-anti-drug-sports-felicitation)