---
title: "വ്യാപാരി പ്രതിഷേധം; വളയം ഗ്രാമീൺ ബാങ്കിന് മുന്നിൽ വ്യാപാരികളുടെ ധർണ"
english_title: "Merchants Stage Protest Outside Valayam Grameen Bank Over UPI MDR Fee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387164/upi-mdr-protest-valayam-grameen-bank-new"
published_at: "2026-10-15T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad06b15668f9_upi-mdr-protest-valayam-grameen-bank.jpg"
keywords: ["UPICharges", "MDRFee", "MerchantProtest", "ValayamBank", "KeralaNews"]
---

# വ്യാപാരി പ്രതിഷേധം; വളയം ഗ്രാമീൺ ബാങ്കിന് മുന്നിൽ വ്യാപാരികളുടെ ധർണ

> **Lead Summary:** **നാദാപുരം : **ഓൺലൈൻ പണമിടപാട് സംവിധാനമായ യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്തി പണം ഈടാക്കുന്ന നിയമം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധം. വളയം ഗ്രാമീൺ ബാങ്കിന് മുന്നിൽ വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ ധർണ സമരം നടത്തി.

## Article Content

**നാദാപുരം : **ഓൺലൈൻ പണമിടപാട് സംവിധാനമായ യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്തി പണം ഈടാക്കുന്ന നിയമം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധം. വളയം ഗ്രാമീൺ ബാങ്കിന് മുന്നിൽ വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ ധർണ സമരം നടത്തി.

ചെറുകിട വ്യാപാരികളെയും സാധാരണക്കാരെയും ദോഷകരമായി ബാധിക്കുന്നതാണ് നിയമമെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. വിദേശ കുത്തക കമ്പനികളെ സഹായിക്കാനാണ് ഈ നീക്കമെന്നും ആരോപണമുണ്ട്. ഏരിയാ പ്രസിഡൻ്റ് ടി.പി സുരേഷ് ബാബു അധ്യക്ഷനായി. സമിതി ജില്ലാ നേതാവ് തയ്യിൽ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സി ബാലൻ സ്വാഗതം പറഞ്ഞു.

Merchants staged a protest in front of Valayam Grameen Bank demanding the withdrawal of the rule imposing MDR charges on UPI transactions. Trade leaders said the move would hurt small traders and ordinary people, and alleged it could benefit foreign corporate companies.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387164/upi-mdr-protest-valayam-grameen-bank-new)