---
title: "ഡിജിറ്റൽ ഇടപാടുകൾക്ക് തിരിച്ചടിയാകുന്നു; കേന്ദ്ര സർക്കാറിന്റെ നയങ്ങൾക്കെതിരെ കല്ലാച്ചിയിൽ വ്യാപാരി സമിതി ധർണ്ണ"
english_title: "Kallachi Traders Stage Dharna Against UPI MDR Move"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387247/kallachi-traders-dharna-against-upi-mdr"
published_at: "2026-10-15T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0ead9e830d_kallachi-traders-dharna-against-upi-mdr.jpg"
keywords: ["UPI", "MDR", "TradersProtest", "KeralaNews", "DigitalPayments"]
---

# ഡിജിറ്റൽ ഇടപാടുകൾക്ക് തിരിച്ചടിയാകുന്നു; കേന്ദ്ര സർക്കാറിന്റെ നയങ്ങൾക്കെതിരെ കല്ലാച്ചിയിൽ വ്യാപാരി സമിതി ധർണ്ണ

> **Lead Summary:** നാദാപുരം: യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നടപടിക്കെതിരെ വ്യാപാരി വ്യവസായ സമിതി നാദാപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശക്തമായ പ്രതിഷേധം. ഇതിന്റെ ഭാഗമായി കല്ലാച്ചി പോസ്റ്റ് ഓഫീസിലേക്ക് വ്യാപാരികളുടെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

നാദാപുരം: യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നടപടിക്കെതിരെ വ്യാപാരി വ്യവസായ സമിതി നാദാപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശക്തമായ പ്രതിഷേധം. ഇതിന്റെ ഭാഗമായി കല്ലാച്ചി പോസ്റ്റ് ഓഫീസിലേക്ക് വ്യാപാരികളുടെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

കല്ലാച്ചിയിൽ നടന്ന പ്രതിഷേധ സമരം വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം സി.കെ. വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.എച്ച്. പ്രദീപൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിജീഷ്, ബാലൻ, ബിജു സി.കെ., ബിജു ഇരിങ്ങണ്ണൂർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. പരിപാടിക്ക് ഏരിയ സെക്രട്ടറി മനോജ് തുണേരി സ്വാഗതവും പ്രേമൻ എടച്ചേരി നന്ദിയും പറഞ്ഞു. യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കം സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഒരുപോലെ ബാധിക്കുമെന്നും അതിനാൽ സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

The Vyapari Vyavasaya Samithi Nadapuram Area Committee held a protest march and dharna at the Kallachi Post Office against the central government's move to impose MDR on UPI transactions. State committee member C.K. Vijayan inaugurated the protest, which was presided over by area president C.H. Pradeepan.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387247/kallachi-traders-dharna-against-upi-mdr)