---
title: "കളിയാംവെള്ളിയിൽ ഭക്തിനിർഭരമായി നവരാത്രി മഹോത്സവം; സ്റ്റേജ് കലാപരിപാടികൾക്ക് തുടക്കമായി"
english_title: "Navaratri Festival Begins at Kaliyamvelli Temple; Stage Events Inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387252/kaliyamvelli-temple-navaratri-festival-begins"
published_at: "2026-10-15T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0ef9e8cf78_kaliyamvelli-temple-navaratri-festival-begins.jpg"
keywords: ["NavaratriFestival", "TempleFestivals", "KeralaCulture", "Vidyarambham", "VahanaPooja"]
---

# കളിയാംവെള്ളിയിൽ ഭക്തിനിർഭരമായി നവരാത്രി മഹോത്സവം; സ്റ്റേജ് കലാപരിപാടികൾക്ക് തുടക്കമായി

> **Lead Summary:** **എടച്ചേരി: **ചരിത്രപ്രസിദ്ധമായ കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് വിപുലമായ പരിപാടികളോടെ തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായുള്ള സ്റ്റേജ് കലാപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി. നിമിഷ നിർവഹിച്ചു. ആഘോഷകമ്മിറ്റി ചെയർമാൻ കെ.എം. നാണു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റീ ബോർഡ് അംഗങ്ങളായ ഉണ്ണി പിലാവുള്ളതിൽ, മനോജൻ, ആഘോഷകമ്മറ്റി ഭാരവാഹികളായ ലിജേഷ്, സജീവൻ എന്നിവർ സംസാരിച്ചു.

## Article Content

**എടച്ചേരി: **ചരിത്രപ്രസിദ്ധമായ കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് വിപുലമായ പരിപാടികളോടെ തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായുള്ള സ്റ്റേജ് കലാപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി. നിമിഷ നിർവഹിച്ചു. ആഘോഷകമ്മിറ്റി ചെയർമാൻ കെ.എം. നാണു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റീ ബോർഡ് അംഗങ്ങളായ ഉണ്ണി പിലാവുള്ളതിൽ, മനോജൻ, ആഘോഷകമ്മറ്റി ഭാരവാഹികളായ ലിജേഷ്, സജീവൻ എന്നിവർ സംസാരിച്ചു.

നവരാത്രി ദിനങ്ങളിൽ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. 15-ന് രാത്രി നൃത്തനൃത്യങ്ങളും പ്രാദേശിക കലാപരിപാടികളും നടക്കും. 16-ന് രാത്രി 'നാദാത്മിക' അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഭജൻസും, 17-ന് രാത്രി പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറും. തുടർന്ന് 19-ന് രാത്രി നൃത്തസന്ധ്യയും പ്രാദേശിക പരിപാടികളും ഉണ്ടായിരിക്കും.

വിജയദശമി ദിനമായ 21-ന് രാവിലെ 5 മണി മുതൽ വാഹനപൂജയും പ്രത്യേക പായസദാനവും നടക്കും. തുടർന്ന് രാവിലെ 9 മണി മുതൽ കുട്ടികൾക്കായി വിദ്യാരംഭച്ചടങ്ങുകളും വൈകുന്നേരം 5.30-ന് വിശേഷാൽ വിളക്കും നടക്കുന്നതോടെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.

**English Summary:**

The Navaratri festival at the historic Kaliyamvelli Bhagavathy Temple in Edacheri began with a series of cultural programmes. Executive Officer P. Nimisha inaugurated the stage events, while the celebration committee outlined performances including semi-classical bhajans, dance shows, Vidyarambham and Vahana Pooja on October 21.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387252/kaliyamvelli-temple-navaratri-festival-begins)