---
title: "നാദാപുരത്തെ കോളേജ് തിരഞ്ഞെടുപ്പ് സംഘർഷം: പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ജീപ്പിൽ നിന്ന് മോചിപ്പിച്ച യൂത്ത് -മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസ്"
english_title: "Case Against League Leaders for Freeing Custody Accused in Nadapuram Clash"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387380/nadapuram-college-election-clash-case"
published_at: "2026-10-16T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1fa18896f4_nadapuram-college-election-clash-case.jpg"
keywords: ["Nadapuram", "MuslimLeague", "YouthLeague", "CollegeElection", "KeralaPolice"]
---

# നാദാപുരത്തെ കോളേജ് തിരഞ്ഞെടുപ്പ് സംഘർഷം: പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ജീപ്പിൽ നിന്ന് മോചിപ്പിച്ച യൂത്ത് -മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസ്

> **Lead Summary:** **നാദാപുരം: **കല്ലാച്ചി തെരുവമ്പറമ്പിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷത്തിനിടെ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ജീപ്പിൽ നിന്ന് ബലമായി മോചിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥനായ ശ്രീജിൽ കണ്ടോത്ത് പൊയിലിന്റെ പരാതിയിലാണ് നടപടി.

## Article Content

**നാദാപുരം: **കല്ലാച്ചി തെരുവമ്പറമ്പിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷത്തിനിടെ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ജീപ്പിൽ നിന്ന് ബലമായി മോചിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥനായ ശ്രീജിൽ കണ്ടോത്ത് പൊയിലിന്റെ പരാതിയിലാണ് നടപടി.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ യു.ഡി.എസ്.എഫ് പ്രവർത്തകർ സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിനിടെ ഒന്നാം പ്രതി എസ്.എഫ്.ഐയുടെ കൊടി പറിച്ചെറിഞ്ഞതോടെയാണ് പ്രദേശത്ത് സംഘർഷം രൂപപ്പെട്ടത്.

സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും പ്രതിക്ക് നേരെ എതിർ രാഷ്ട്രീയക്കാരുടെ ആക്രമണം തടയാനുമായി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ഔദ്യോഗിക വാഹനത്തിൽ കയറ്റി. എന്നാൽ, ഫായിസ്, ഹാരിസ്, കുഞ്ഞാലി, റംഷീദ് തുടങ്ങിയ ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ കണ്ടാലറിയാവുന്ന പതിമൂന്നോളം പേർ സംഘം ചേർന്ന് പൊലീസ് വാഹനം തടയുകയായിരുന്നു.

തുടർന്ന് വാതിൽ ബലമായി തുറന്ന്, തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയാണ് പ്രതിയെ മോചിപ്പിച്ച് കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന കണ്ടാലറിയാവുന്ന 13 പേർക്കെതിരെക്കൂടി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Nadapuram police have registered a case against Muslim League and Youth League leaders after an accused was forcibly freed from a police jeep during a clash linked to a college union election in Kallachi Theruvamparambu. The complaint alleges that around 13 people blocked the vehicle, pushed aside officers, and obstructed official duty to take the accused away.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387380/nadapuram-college-election-clash-case)