---
title: "കൃഷിക്ക് കരുത്തേകാൻ പുതിയ സംരംഭങ്ങൾ; ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എഐഎഫ് കോൺക്ലേവ്"
english_title: "AIF Conclave in Chekyad to Boost Agriculture and Agri-Entrepreneurship"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387397/aif-conclave-chekyad-agriculture-boost"
published_at: "2026-10-16T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2343de5ce3_aif-conclave-chekyad-agriculture-boost.jpg"
keywords: ["Agriculture", "AIF", "KeralaPanchayat", "AgriEntrepreneurship", "FarmInfrastructure"]
---

# കൃഷിക്ക് കരുത്തേകാൻ പുതിയ സംരംഭങ്ങൾ; ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എഐഎഫ് കോൺക്ലേവ്

> **Lead Summary:** ​പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും സംരംഭകത്വവും ലക്ഷ്യമിട്ട് കാർഷിക അടിസ്ഥാന സൗകര്യവികസന നിധി കോൺക്ലേവ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. നവാസ് നിർവ്വഹിച്ചു.

## Article Content

​പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും സംരംഭകത്വവും ലക്ഷ്യമിട്ട് കാർഷിക അടിസ്ഥാന സൗകര്യവികസന നിധി കോൺക്ലേവ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. നവാസ് നിർവ്വഹിച്ചു.

​ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ സ്വാഗതം ആശംസിച്ചു.

​കാർഷിക ഉൽപ്പന്നങ്ങളുടെ വിളവെടുപ്പാനന്തര നഷ്ടം കുറയ്ക്കുന്നതിനും സംസ്‌കരണ-സംഭരണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് എ.ഐ.എഫ് (AIF). രണ്ടു കോടി രൂപ വരെയുള്ള വായ്പകൾക്ക് മൂന്ന് ശതമാനം പലിശ ഇളവും ക്രെഡിറ്റ് ഗ്യാരന്റിയും പദ്ധതിയിലൂടെ ലഭിക്കും.

കോൾഡ് സ്റ്റോറേജ്, ഗോഡൗണുകൾ, പ്രോസസ്സിംഗ് യൂണിറ്റുകൾ, ഹൈടെക് ഫാമിംഗ് എന്നിവ ആരംഭിക്കാൻ കർഷകർക്കും കാർഷിക സംരംഭകർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.

​പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ആഷിഖ് കെ. പദ്ധതി വിശദീകരിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസുകൾക്ക് സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് പ്രതിനിധി രഞ്ജിത്ത് മുരളി, ഡിസ്ട്രിക്റ്റ് റിസോഴ്സ് പേഴ്സൺ ഗായത്രി എ. വി, കനറാ ബാങ്ക് മാനേജർ അശ്വനി എന്നിവർ നേതൃത്വം നൽകി.

​സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. എച്ച്. ഹമീദ് മാസ്റ്റർ, സി. കെ. ജമീല, മുൻ പ്രസിഡന്റുമാരായ അബ്ദുല്ല വയലോളി, എ. ആമീന ടീച്ചർ, ബ്ലോക്ക് മെമ്പർ സഫിയ വയലോളി, പഞ്ചായത്ത് മെമ്പർമാരായ കെ. കെ. അബ്ദുല്ല, കെ. പി. കുമാരൻ, ബീജ കെ., നസിയത്ത് മാമുണ്ടേരി, റൈഹാനത്ത് പാറേമ്മൽ, ഹാത്തിക മുഹമ്മദ്, സലീം ചെക്യാട്, ഫായിസ് ചെക്യാട്, കെ. ദ്വര, നുസ്റത്ത് രയരോത്ത്,മൈമൂനത്ത് എം പി, അഫ്സത്ത് കാളിയേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ചെക്യാട് കൃഷി ഓഫീസർ ടി. എസ്. ഭാഗ്യലക്ഷ്മി നന്ദി പറഞ്ഞു

Chekyad grama panchayat organized an AIF conclave focused on strengthening agricultural infrastructure and entrepreneurship. The event highlighted central government support for storage, processing and high-tech farming, along with awareness sessions for farmers and entrepreneurs.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387397/aif-conclave-chekyad-agriculture-boost)