---
title: "മാലിന്യമുക്ത നാദാപുരം ലക്ഷ്യം; പഞ്ചായത്തിൽ റിങ് കമ്പോസ്റ്റ് വിതരണം ആരംഭിച്ചു"
english_title: "Ring Compost Distribution Begins in Nadapuram Panchayat to Tackle Waste"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387398/nadapuram-ring-compost-distribution-begins"
published_at: "2026-10-16T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad236fd35830_nadapuram-ring-compost-distribution-begins.jpg"
keywords: ["Nadapuram", "RingCompost", "WasteManagement", "KeralaPanchayat", "OrganicWaste"]
---

# മാലിന്യമുക്ത നാദാപുരം ലക്ഷ്യം; പഞ്ചായത്തിൽ റിങ് കമ്പോസ്റ്റ് വിതരണം ആരംഭിച്ചു

> **Lead Summary:** നാദാപുരം: നിർമ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിൽ റിങ് കമ്പോസ്റ്റുകളുടെ വിതരണം നടത്തി. 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റിങ് കമ്പോസ്റ്റുകൾ വിതരണം ചെയ്തത്.

## Article Content

നാദാപുരം: നിർമ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിൽ റിങ് കമ്പോസ്റ്റുകളുടെ വിതരണം നടത്തി. 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റിങ് കമ്പോസ്റ്റുകൾ വിതരണം ചെയ്തത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം വി.വി. റിനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വീടുകളിലെ ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സഹായിക്കുന്ന സംവിധാനമാണ് റിങ് കമ്പോസ്റ്റ്.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. ജയലക്ഷ്മി ടീച്ചർ, വാർഡ് അംഗം ഉമേഷ് പെരുവങ്കര, മുനീബ് പറമ്പത്ത്, പി.പി. അനന്തൻ, ശങ്കരൻ കക്കുഴിയിൽ, കൊല്ലറത്ത് ബഷീർ, കെ. ബാലകൃഷ്ണൻ, പി. വേണുഗോപാൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Nadapuram Gram Panchayat has begun distributing ring compost units as part of the Nirmalam Puthuyuga Shuchitha Kerala project. The initiative, included in the 2026–27 annual plan, aims to scientifically process household organic waste and improve waste management efficiency.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387398/nadapuram-ring-compost-distribution-begins)