---
title: "നാട്ടുകാരുടെ ദീർഘകാല ആവശ്യം യാഥാർഥ്യമായി; കുഞ്ഞിപ്പുര മുക്കിൽ പുതിയ ട്രാൻസ്ഫോർമർ ഉദ്ഘാടനം ചെയ്തു"
english_title: "New Transformer Commissioned at Kunjippura Mooku"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387400/new-transformer-commissioned-kunjippura-mooku"
published_at: "2026-10-16T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad23ad040ec1_new-transformer-commissioned-kunjippura-mooku.jpg"
keywords: ["Transformer", "KSEB", "VoltageIssue", "Thooneri News"]
---

# നാട്ടുകാരുടെ ദീർഘകാല ആവശ്യം യാഥാർഥ്യമായി; കുഞ്ഞിപ്പുര മുക്കിൽ പുതിയ ട്രാൻസ്ഫോർമർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** തൂണേരി: രൂക്ഷമായ വോൾട്ടേജ് ക്ഷാമം കാരണം പൊറുതിമുട്ടിയ തൂണേരി പഞ്ചായത്ത് മുടവന്തേരി കുഞ്ഞിപുര മുക്ക് പ്രദേശവാസികൾക്ക് ആശ്വാസം.

## Article Content

തൂണേരി: രൂക്ഷമായ വോൾട്ടേജ് ക്ഷാമം കാരണം പൊറുതിമുട്ടിയ തൂണേരി പഞ്ചായത്ത് മുടവന്തേരി കുഞ്ഞിപുര മുക്ക് പ്രദേശവാസികൾക്ക് ആശ്വാസം.

ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യത്തിന്പരിഹാരമായി കുഞ്ഞിപുര മുക്ക്- ചുണ്ടയിൽ ട്രാൻസ്ഫോർമർ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

ജനപ്രതിനിധികളായ സി കെ റംഷീന, സികെസി അഹമ്മദ്, തൂണേരി കെ എസ് ഇ ബി അസിസ്റ്റന്റ് എൻജിനീയർ ഷംസുദ്ദീൻ, സബ് എൻജിനീയർ മുഹമ്മദ് , ലൈൻമാൻ ബാബു, അബൂബക്കർ കെ കെ തുടങ്ങിയവർ സംബന്ധിച്ചു.

Residents of the Mudavanthery Kunjippura Mooku area in Thuneri have been relieved after a new transformer was commissioned to address severe voltage shortages. Thuneri Grama Panchayat president Valappil Kunjammed Master inaugurated the switch-on ceremony, with local representatives and KSEB officials present.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387400/new-transformer-commissioned-kunjippura-mooku)