---
title: "'പ്രതിഷേധ ജ്വാല': 'ജനകീയ പോരാട്ടങ്ങളെ അടിച്ചമർത്തി ഇന്ത്യയെ ലോകത്തിനു മുമ്പിൽ നാണം കെടുത്തുന്നു'; മോദിക്കെതിരെ സി.വി.എം. വാണിമേൽ"
english_title: "SIR: Suppressing Popular Struggles, Says C.V.M. Vanimel Against Modi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387409/sir-popular-struggles-modi-cvm-vanimel"
published_at: "2026-10-16T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad24ddac45bf_sir-popular-struggles-modi-cvm-vanimel.jpg"
keywords: ["ModiCriticism", "Democracy", "CitizenshipRights", "SKSSF"]
---

# 'പ്രതിഷേധ ജ്വാല': 'ജനകീയ പോരാട്ടങ്ങളെ അടിച്ചമർത്തി ഇന്ത്യയെ ലോകത്തിനു മുമ്പിൽ നാണം കെടുത്തുന്നു'; മോദിക്കെതിരെ സി.വി.എം. വാണിമേൽ

> **Lead Summary:** വാണിമേൽ: ജനാധിപത്യത്തെ കുഴിച്ചുമൂടി ഏകാധിപത്യ ഭരണം തുടരാൻ ജനകീയ പോരാട്ടങ്ങളെ അടിച്ചമർത്തുന്ന പ്രധാനമന്ത്രി മോദി യഥാർത്ഥത്തിൽ മൂന്നാം ലോകശക്തിയായ ഇന്ത്യയെ ലോകത്തിനു മുമ്പിൽ നാണം കെടുത്തുകയാണെന്ന് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സി.വി.എം. വാണിമേൽ അഭിപ്രായപ്പെട്ടു.

## Article Content

വാണിമേൽ: ജനാധിപത്യത്തെ കുഴിച്ചുമൂടി ഏകാധിപത്യ ഭരണം തുടരാൻ ജനകീയ പോരാട്ടങ്ങളെ അടിച്ചമർത്തുന്ന പ്രധാനമന്ത്രി മോദി യഥാർത്ഥത്തിൽ മൂന്നാം ലോകശക്തിയായ ഇന്ത്യയെ ലോകത്തിനു മുമ്പിൽ നാണം കെടുത്തുകയാണെന്ന് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സി.വി.എം. വാണിമേൽ അഭിപ്രായപ്പെട്ടു.

എസ്.ഐ.ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തി എസ്.കെ.എസ്.എസ്.എഫ് വാണിമേൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പ്രതിഷേധ ജ്വാല' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ യുവത്വത്തിന്റെ ജനകീയ സമരങ്ങളെ ഭയപ്പെടുന്ന ഭരണകൂടം ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിവാതുക്കലിൽ നടന്ന സമാപന പൊതുയോഗത്തിൽ നൗഫൽ ഫൈസി കുപ്പാടിത്തറ അധ്യക്ഷനായി. കാസിം ദാരിമി പന്തിപൊയിൽ മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് പി പി അനീസ് ഫൈസി സ്വാഗതവും കൺവീനർ എ.കെ. മുഹമ്മദ് അലി മാസ്റ്റർ നന്ദിയും പറഞ്ഞു

Writer and journalist C.V.M. Vanimel said Prime Minister Narendra Modi is suppressing popular struggles and humiliating India before the world by undermining democracy. He was speaking at the inauguration of SKSSF Vanimel region committee’s protest event against the perceived denial of citizenship under the cover of SIR.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387409/sir-popular-struggles-modi-cvm-vanimel)