---
title: "'ഐക്യവും അച്ചടക്കവും ജനസേവനവുമാണ് മുസ്‌ലിം ലീഗിന്റെ കരുത്ത്'; പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ"
english_title: "Unity, Discipline and Public Service Are the League’s Strength: Rashidali Shihab Thangal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387410/muslim-league-strength-rashidali-shihab-thangal"
published_at: "2026-10-16T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad24f836aa43_muslim-league-strength-rashidali-shihab-thangal.jpg"
keywords: ["MuslimLeague", "PublicService", "UDF", "Rashidali Shihab Thangal"]
---

# 'ഐക്യവും അച്ചടക്കവും ജനസേവനവുമാണ് മുസ്‌ലിം ലീഗിന്റെ കരുത്ത്'; പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ

> **Lead Summary:** നാദാപുരം: ഐക്യവും അച്ചടക്കവും ജനസേവനവും കൈമുതലാക്കി മുസ്‌ലിം ലീഗ് ജന മനസ്സിൽ ഇടം നേടിയിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികൾക്ക് നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

നാദാപുരം: ഐക്യവും അച്ചടക്കവും ജനസേവനവും കൈമുതലാക്കി മുസ്‌ലിം ലീഗ് ജന മനസ്സിൽ ഇടം നേടിയിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികൾക്ക് നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനം മനുഷ്യസ്നേഹവും സാമൂഹിക പ്രതിബദ്ധതയുമാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾ കൂടുതൽ അർഥവത്താകുന്നത്.

അധികാരവും സ്ഥാനമാനങ്ങളും ജനങ്ങൾ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങളായാണ് കാണേണ്ടത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും അവരുടെ പ്രയാസങ്ങളിൽ പങ്കുചേരാനും നേതാക്കൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് ടി ടി ഇസ്മായിൽ, ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, വൈസ് പ്രസിഡണ്ട് വി വി മുഹമ്മദലി എന്നിവർക്കുള്ള ഉപഹാരങ്ങൾ തങ്ങൾ സമ്മാനിച്ചു.

കുന്നുമ്മൽ ബി പി സി നിസാർ എടത്തിൽ, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഫിനാൻസ് കമ്മിറ്റി അംഗം കെ എൻ അബ്ദു റഷീദ്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഇ ഹാരിസ്, എൽ ജി എം എൽ മണ്ഡലം ജനറൽ സെക്രട്ടറി കണയ്ക്കൽ അബ്ബാസ്, ഡി എ പി എൽ ജില്ലാ സെക്രട്ടറി ഡോ. റസാഖ് ആലക്കൽ എന്നിവരെയും അനുമോദിച്ചു.

അൽ ഹുദ സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ എൻ കെ ജമാൽ ഹാജി അധ്യക്ഷനായി. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയായി.

യു ഡി എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് പി കുഞ്ഞമ്മദ്, മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ ബംഗ്ലത്ത്, ജനറൽ സെക്രട്ടറി എം പി ജാഫർ മാസ്റ്റർ, വൈസ് പ്രസിഡന്റ്‌ എം പി സൂപ്പി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ വി വി റിനീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സഫീറ മൂന്നാംകുനി, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി അബ്ദുൽ ജലീൽ, വി പി സലാം ഹാജി, മുഹമ്മദ്‌ പേരോട്, മണ്ടോടി ബഷീർ, എം കെ അഷ്‌റഫ്‌, സി കെ നാസർ, നരിക്കോൾ അബ്ദുള്ള, ഇ കുഞ്ഞാലി, ചിറക്കൽ റഹ്‌മത്തുള്ള,ടി കെ റഫീഖ്, ജമാൽ പുളിക്കൂൽ തുടങ്ങിയവർ സംസാരിച്ചു.

Panakkad Syed Rashidali Shihab Thangal said the Muslim League has earned public trust through unity, discipline and service. He was speaking at a reception hosted by the Nadapuram Panchayat Muslim League committee for district office-bearers. He also stressed that politics should be rooted in humaneness and social commitment.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387410/muslim-league-strength-rashidali-shihab-thangal)