---
title: "ഉണർവേകി മഹിളാ കിസാൻ ദിവസ്; നാദാപുരത്ത് വനിതാ കർഷകർക്ക് പച്ചക്കറി തൈകളും വളവും നൽകി"
english_title: "Mahila Kisan Divas: Vegetable Saplings and Fertilizers Distributed to Women Farmers in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387449/mahila-kisan-divas-nadapuram-women-farmers"
published_at: "2026-10-17T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad303eb928a5_farmers.jpg"
keywords: ["MahilaKisanDivas", "WomenFarmers", "Nadapuram", "AgricultureDepartment", "ATMAKozhikode"]
---

# ഉണർവേകി മഹിളാ കിസാൻ ദിവസ്; നാദാപുരത്ത് വനിതാ കർഷകർക്ക് പച്ചക്കറി തൈകളും വളവും നൽകി

> **Lead Summary:** **നാദാപുരം: **കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ആത്മ കോഴിക്കോട്, നാദാപുരം ഗ്രാമപഞ്ചായത്ത് എന്നിവർ സംയുക്തമായി മഹിളാ കിസാൻ ദിവസ് (വനിതാ കർഷക ദിനം) ആചരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വനിതാ കർഷകർക്കുള്ള പച്ചക്കറി തൈകളും വളങ്ങളും വിതരണം ചെയ്തു.

## Article Content

**നാദാപുരം: **കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ആത്മ കോഴിക്കോട്, നാദാപുരം ഗ്രാമപഞ്ചായത്ത് എന്നിവർ സംയുക്തമായി മഹിളാ കിസാൻ ദിവസ് (വനിതാ കർഷക ദിനം) ആചരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വനിതാ കർഷകർക്കുള്ള പച്ചക്കറി തൈകളും വളങ്ങളും വിതരണം ചെയ്തു.

കൃഷി ഓഫീസർ അശ്വതി വിനോദ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോഷ്ന, സൗമ്യ, ജമൈല, സുമയ്യ ജാബിർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. അമ്പതോളം വനിതാ കർഷകർ പങ്കെടുത്ത പരിപാടിയിൽ 'പച്ചക്കറികൃഷി പരിപാലനം' എന്ന വിഷയത്തിൽ റിട്ട. കൃഷി ഓഫീസർ ബാലൻ കെ ക്ലാസ് നയിച്ചു. തുടർന്ന് കൃഷി അസിസ്റ്റന്റ് സീമ പി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

**English Summary:**

Mahila Kisan Divas was observed in Nadapuram jointly by the Agriculture Department, ATMA Kozhikode and Nadapuram Grama Panchayat. Around 50 women farmers received vegetable saplings and fertilizers at the event, which also featured a class on vegetable cultivation management.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387449/mahila-kisan-divas-nadapuram-women-farmers)