---
title: "ദേശ് ബഛാവോ പ്രക്ഷോഭം; തെരുവുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അഡ്വ.കെ പ്രവീൺകുമാർ എംഎൽഎ"
english_title: "Desh Bachao agitation to be taken to the streets, says Adv. K. Praveenkumar MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387510/desh-bachao-agitation-streets-praveenkumar-mla"
published_at: "2026-10-17T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3549fcfdf7_desh-bachao-agitation-streets-praveenkumar-mla.jpg"
keywords: ["RahulGandhi", "Congress", "ElectionCommission", "ProtestRally"]
---

# ദേശ് ബഛാവോ പ്രക്ഷോഭം; തെരുവുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അഡ്വ.കെ പ്രവീൺകുമാർ എംഎൽഎ

> **Lead Summary:** നാദാപുരം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശ് ബഛാവോ പ്രക്ഷോഭം തെരുവുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ എംഎൽഎ.

## Article Content

നാദാപുരം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശ് ബഛാവോ പ്രക്ഷോഭം തെരുവുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ എംഎൽഎ.

മോദി സർക്കാർ ഭരണഘടന അട്ടിമറിച്ച് അധികാരം കൈയ്യടക്കുന്നതിനെതിരായ ജനകീയ സമരമാണ് രാജ്യത്താകമാനം നടക്കുന്നത്. സമരത്തിന്റെ ഭാഗമായി നവംബർ 7ന് അരലക്ഷം ആളുകൾ പങ്കെടുക്കുന്ന ദേശ് ബഛാവോ റാലി കോഴിക്കോട് ബീച്ചിൽ നടക്കും.

ബൂത്ത്-മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷനുകൾ വിളിച്ചുചേർക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യോഗം കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രൻ, കെ.പി. രാജൻ, ആവോലം രാധാകൃഷ്ണൻ, കോരങ്കോട്ട് മൊയ്തു, അഡ്വ. എ. സജീവൻ, മാക്കൂൽ കേളപ്പൻ, പി.കെ. ദാമു, അഡ്വ. പ്രമോദ് കക്കട്ടിൽ, അഡ്വ. കെ.എം. രഘുനാഥ്, കെ. കൃഷ്ണൻ, വി.വി. റിനീഷ്, കെ. ചന്ദ്രൻ, കെ.കെ. അബൂബക്കർ ഹാജി, കെ. രമേശൻ മാസ്റ്റർ, രവീഷ് വളയം, തുണ്ടിയിൽ മൂസ്സഹാജി എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി വള്ളിൽ അബ്ദുള്ള സ്വാഗതവും ബ്ലോക്ക് ട്രഷറർ പൂള മഹമൂദ് നന്ദിയും പറഞ്ഞു.

DCC president and MLA Adv. K. Praveenkumar said the Desh Bachao agitation led by Rahul Gandhi will be expanded to the streets. He said the protest against the Modi government’s alleged undermining of the Constitution will continue until Chief Election Commissioner Gyanesh Kumar resigns.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387510/desh-bachao-agitation-streets-praveenkumar-mla)