---
title: "കരളേ..... ചതിച്ചോ ? സുഭാഷിൻ്റെ പാതി കരളായ അനു ടീച്ചറും വടകര സ്വദേശി യുവാവും പൊലീസ് കസ്റ്റഡിയിൽ"
english_title: "Anu Teacher and Man Held in Police Custody After Mysterious Disappearance"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387517/anu-teacher-man-held-police-custody"
published_at: "2026-10-17T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad365ce5873d_anu-teacher-man-held-police-custody.jpg"
keywords: ["MissingPerson", "KeralaPolice", "TeacherMissing", "LiverTransplant", "Nadapuram News"]
---

# കരളേ..... ചതിച്ചോ ? സുഭാഷിൻ്റെ പാതി കരളായ അനു ടീച്ചറും വടകര സ്വദേശി യുവാവും പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** നാദാപുരം: തൊട്ടില്‍പാലത്തു നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ കെ.അനുമോളെ കണ്ടെത്തി. തൊട്ടില്‍പാലം എസ്.ഐ. സിപി സുഹൈലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു അനുമോളയെും പുരുഷ സുഹൃത്ത് വടകര തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദിനെയും കസ്റ്റഡിയിലെടുത്തത്.

## Article Content

നാദാപുരം: തൊട്ടില്‍പാലത്തു നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ കെ.അനുമോളെ കണ്ടെത്തി. തൊട്ടില്‍പാലം എസ്.ഐ. സിപി സുഹൈലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു അനുമോളയെും പുരുഷ സുഹൃത്ത് വടകര തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദിനെയും കസ്റ്റഡിയിലെടുത്തത്.

പാലക്കാട് കസബ പൊലീസ് സ്റ്റേഷനിലെ പുതുശേരിയെന്ന സ്ഥലത്ത് വീടു വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ അഞ്ചിനാണു മൊയിലോത്തറ ജി.എല്‍.പിഎസിലെ അധ്യാപികയായ അനുമോളെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നത്.

രാവിലെ സ്കൂളിലേക്കു പോയതിനു ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങുകയായിരുന്നു. അന്നു തന്നെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

അനുമോള്‍ പത്തുവര്‍ഷം മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗര്‍ഭിണിയായിരിക്കെ ഗുരുതര കരള്‍ രോഗം ബാധിച്ച അനുമോളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും മടക്കിയതായിരുന്നു. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ മാത്രമായിരുന്നു പ്രതിവിധി.

പാവപെട്ട കുടുംബത്തിന് ഭാരിച്ച തുക കണ്ടെത്താന്‍ സാധിക്കതെ വന്നതോടെ തൊട്ടില്‍പാലത്തെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനും പഞ്ചായത്ത് പ്രസിഡന്റും മുന്‍കൈ എടുത്ത് ജനകീയ കമ്മിറ്റി രൂപീകരിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു.

പ്രണയിച്ചു വിവാഹം കഴി‍ച്ച ഭര്‍ത്താവ് കല്ലാച്ചി സ്വദേശി തന്റെ കരളിന്റെ ഭാഗമാണു മാറ്റിവച്ചത്. കരളിന്റെ കരള്‍ പകുത്തു നല്‍കി പ്രിയമതന്‍ എന്ന തലക്കെട്ടോടെ വാര്‍ത്ത അന്നത്തെ പത്രങ്ങളില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

ഇതിനുശേഷം പി.എസ്.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയാണ് അനുമോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. സന്തോഷകരമായി മുന്നോട്ടുപോകുന്നതിനിടെയാണ് അനുമോളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

അനുമോളെ കാണാതായ ദിവസം തന്നെ വടകര തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദെന്നയാളെയും കാണാതായിരുന്നു. വൈകീട്ട് സ്കൂള്‍ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം ഇതേ സ്കൂളില്‍ പഠിക്കുന്ന മകളെ സ്കൂള്‍ ജീപ്പില്‍ കയറ്റിവിട്ടശേഷമാണു അനുമോളെ കാണാതായത്.

അബ്ദുള്‍ സമദിനൊപ്പം പോയതാണന്ന സൂചനയെന്നു കുടുംബം പൊലീസില്‍ നല്‍കിയ പരാതിയിലും സൂചിപ്പിച്ചിരുന്നു. പത്തുദിവസം പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കുടുംബം ഹൈക്കോടതിയില്‍ഹര്‍ജി നല്‍കി.

അനുമോളുടെയും അബ്ദുള്‍ സമദിന്റെയും ഒളിച്ചോട്ടും അതീവ സമര്‍ഥമായി ആസൂത്രണം ചെയ്തതാണെന്നു തുടക്കത്തില്‍ തന്നെ പൊലീസിനു വ്യക്തമായിരുന്നു. മൊയിലോത്തറ ജി എല്‍.പി.എസ് പരിസരത്തു നിന്നും തൊട്ടില്‍പാലത്തേക്കും കുറ്റ്യാടിയിലേക്കും നാദാപുരത്തേക്കുമുള്ള പ്രധാന വഴികള്‍ ഒഴിവാക്കിയാണ് ഇരുവരും സഞ്ചരിച്ചത്.

സിസിടിവി ക്യാമറകളില്‍ പതിയാതിരിക്കാനായിരുന്നു ഇത്. ഇരുവരും ഫോണുകള്‍ ഒഴിവാക്കി. വിവിധയിടങ്ങളില്‍ എത്തുമ്പോള്‍ വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നു. അപരിചിതരായ ആളുകളോട് ഹോട്ട് സ്പോട്ട് വഴി വൈഫൈ കണക്ഷനെടുത്തായിരുന്നു വാട്സ് ആപ്പ് ഉപയോഗം.

വൈഫൈ ഐപി നമ്പര്‍ കണ്ടെത്തി സ്ഥലം തിരിച്ചറിയാന്‍ ഒരുദിവസം സമയമെടുക്കുമെന്നത് ഇരുവരും സമര്‍ഥമായി ഉപയോഗിച്ചു. തൊട്ടില്‍പാലത്ത് നിന്നും നേരെ മാഹിയിലേക്കാണ് ഇരുവരും പോയത്.

രണ്ടുദിവസം വിവിധ ആളുകളുടെ ഫോണില്‍ നിന്നും വൈഫൈ കടം വാങ്ങി വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നു. ഇതറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അവിടെ നിന്നു രക്ഷപെട്ടു. പിന്നീട് കാസര്‍കോട് ചെറുവത്തില്‍ വച്ച് വാട്സ് ആപ്പ് ഉപയോഗിച്ചതും പൊലീസ് കണ്ടെത്തി.

വിശദമായ പരിശോധനയില്‍ അബദുള്‍ സമദ് ഏഴു സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്നു പൊലീസ് മനസിലാക്കി. ഇതില്‍ പലതും സ്വിച്ച് ഓഫ് ചെയ്ത നിലയിലായത് പ്രതിസന്ധിയായി. ഇതിനിടെ നാട്ടിലെ വിശേഷങ്ങളറിയാന്‍ സമദ് അടുത്ത സുഹൃത്തായ അര്‍ഷാദിനെ വിളിച്ചു.

ഇക്കാര്യം മനസിലാക്കിയ പൊലീസ് അര്‍ഷാദിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് സമദും അനുമോളും ഒന്നിച്ചുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ അര്‍ഷാദിനെ വിളിച്ച നമ്പര്‍ പിന്നീട് സമദ് ഓണ്‍ ചെയ്തില്ല. ഇതോടെ ആ വഴിയുള്ള അന്വേഷണവും നിലച്ചു.

പിന്നീടാണ് ഒളിച്ചോടിയ ശേഷം പുതിയ സിം കാര്‍ഡ് സമദ് എടുത്തുവെന്ന സൂചന പൊലീസിനു ലഭിച്ചത്. ഇതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പാലക്കാട് പുതുശേരിയിലെ ഇരുനില വീടിന്റെ ഒന്നാം നിലയില്‍ എത്തിയത്. ഇവിടെ ഭാര്യ–ഭര്‍ത്താക്കന്‍മാരായി കഴിയുകയായിരുന്നു ഇരുവരും.

Anu, a teacher from Thottilpalam who went missing under suspicious circumstances, has been found and taken into custody along with her male friend Abdul Samad. Police say the pair had been living together in a rented house in Palakkad after allegedly planning their disappearance carefully to avoid detection.

Anu had previously made headlines for undergoing a liver transplant after her husband Subhash donated part of his liver to save her life. The case has now drawn fresh attention as investigators piece together the couple’s movements and digital trail.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387517/anu-teacher-man-held-police-custody)