---
title: "രാജ്യവ്യാപക പോരാട്ടത്തിന് ഐക്യദാർഢ്യം; എടച്ചേരിയിൽ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ റാലി"
english_title: "SKSSF Holds Protest Rally in Edachery in Solidarity with Nationwide Agitation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387526/skssf-protest-rally-edachery-solidarity"
published_at: "2026-10-17T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad374310d062_skssf-protest-rally-edachery-solidarity.jpg"
keywords: ["SKSSF", "Edachery", "ProtestRally", "ElectionCommission"]
---

# രാജ്യവ്യാപക പോരാട്ടത്തിന് ഐക്യദാർഢ്യം; എടച്ചേരിയിൽ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ റാലി

> **Lead Summary:** എടച്ചേരി: എസ്.ഐ.ആറിന്റെ മറവിൽ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ വെട്ടിമാറ്റാൻ കൂട്ടുനിന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പോരാട്ടസമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എടച്ചേരി മേഖല എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ പുതിയങ്ങാടി ടൗണിൽ പ്രതിഷേധ റാലി നടത്തി.

## Article Content

എടച്ചേരി: എസ്.ഐ.ആറിന്റെ മറവിൽ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ വെട്ടിമാറ്റാൻ കൂട്ടുനിന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പോരാട്ടസമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എടച്ചേരി മേഖല എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ പുതിയങ്ങാടി ടൗണിൽ പ്രതിഷേധ റാലി നടത്തി.

ടൗൺ ജുമാ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് ഓഫീസ് പരിസരത്ത് അവസാനിച്ചു. കില റിസോഴ്സ് പേർസനും പത്രപ്രവർത്തകനുമായ ബഷീർ എടച്ചേരി ഉദ്ഘാടനം ചെയ്തു.

അഫ്സൽ റഹ്‌മാനി അധ്യക്ഷനായി. റാഫി റഹ്‌മാനി മുഖ്യ പ്രഭാഷണം നടത്തി. സുഹൈർ ദാഈ ദാരിമി, ആശിഫ് ദാരിമി, ഖിളിർ റഹ്‌മാനി, നജീബ് റഹ്‌മാനി, സുനീർ കാർത്തികപ്പള്ളി എന്നിവർ സംസാരിച്ചു.

The Edachery unit of SKSSF held a protest rally in Newangadi town expressing solidarity with the nationwide agitation demanding the resignation of Chief Election Commissioner Gyanesh Kumar. The rally, which began near the Town Juma Masjid and concluded near the panchayat office, was inaugurated by Bashir Edachery.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387526/skssf-protest-rally-edachery-solidarity)