---
title: "വാണിമേൽ ചേലമുക്കിൽ മണ്ണിടിച്ചിൽ; വീടിന് സമീപം കുന്നിടിഞ്ഞ് വീണു, മരങ്ങൾ കടപുഴകി"
english_title: "Landslide in Vanimel Chelamukku After Heavy Rain, Trees Uprooted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387531/vanimel-chelamukku-landslide-heavy-rain"
published_at: "2026-10-17T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad37ef5862b1_vanimel-chelamukku-landslide-heavy-rain.jpg"
keywords: ["Landslide", "HeavyRain", "KeralaWeather", "Vanimel"]
---

# വാണിമേൽ ചേലമുക്കിൽ മണ്ണിടിച്ചിൽ; വീടിന് സമീപം കുന്നിടിഞ്ഞ് വീണു, മരങ്ങൾ കടപുഴകി

> **Lead Summary:** **വാണിമേൽ : ** നിർത്താതെ പെയ്ത മഴയെ തുടർന്ന് വാണിമേൽ ഗ്രാമപഞ്ചായത്തിലെ ചേലമുക്കിൽ മണ്ണിടിച്ചിൽ. ചേലമുക്ക് വടിയാർ കുന്നുമ്മൽ മൊയ്തുവിന്റെ വീടിനോട് ചേർന്നുള്ള ഭാഗമാണ് കനത്ത മഴയിൽ ഇടിഞ്ഞുവീണത്. കഴിഞ്ഞ രാത്രി മുതൽ പെയ്ത ശക്തമായ മഴയിൽ മണ്ണ് പൂർണ്ണമായും കുതിർന്നതിനെ തുടർന്നാണ് കുന്നിന്റെ ഭാഗം ഇടിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**വാണിമേൽ : ** നിർത്താതെ പെയ്ത മഴയെ തുടർന്ന് വാണിമേൽ ഗ്രാമപഞ്ചായത്തിലെ ചേലമുക്കിൽ മണ്ണിടിച്ചിൽ. ചേലമുക്ക് വടിയാർ കുന്നുമ്മൽ മൊയ്തുവിന്റെ വീടിനോട് ചേർന്നുള്ള ഭാഗമാണ് കനത്ത മഴയിൽ ഇടിഞ്ഞുവീണത്. കഴിഞ്ഞ രാത്രി മുതൽ പെയ്ത ശക്തമായ മഴയിൽ മണ്ണ് പൂർണ്ണമായും കുതിർന്നതിനെ തുടർന്നാണ് കുന്നിന്റെ ഭാഗം ഇടിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

വീടിന് തൊട്ടടുത്തേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയും സമീപത്തുണ്ടായിരുന്ന വലിയ മരങ്ങൾ കടപുഴകുകയും ചെയ്തത് പ്രദേശത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അപകട സമയത്ത് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വീടിന് സമീപം ഭീഷണി നിലനിൽക്കുന്നുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

A landslide hit Chelamukku in Vanimel Grama Panchayat following relentless heavy rain, causing part of a hill near Kunnummal Moithu’s house to cave in. Trees in the area were uprooted, but no casualties were reported; officials have urged residents to remain alert as rain continues.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387531/vanimel-chelamukku-landslide-heavy-rain)