---
title: "നാദാപുരത്ത് ആശുപത്രിയിൽ അഴിഞ്ഞാടി; പോലീസിനെ ആക്രമിച്ച പ്രതികൾ റിമാന്റിൽ"
english_title: "The accused who attacked the police at Nadapuram hospital has been remanded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/3877/the-accused-who-attacked-the-police-at-nadapuram-hospital-has-been-remanded"
published_at: "2021-10-07T07:43:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e59eed90f9_RIMANT.jpg"
keywords: []
---

# നാദാപുരത്ത് ആശുപത്രിയിൽ അഴിഞ്ഞാടി; പോലീസിനെ ആക്രമിച്ച പ്രതികൾ റിമാന്റിൽ

> **Lead Summary:** **നാദാപുരം:**നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും പരിസരത്തും മയക്കുമരുന്ന് മാഫിയാ സംഘം വിലസിയ സംഭവത്തിലും പോലീസിനെയടക്കം ആക്രമിച്ച ഇവർക്കെതിരെ പരാതി നൽകാത്ത ആശുപത്രി അധികാരികളുടെ നടപടിക്കെതിരേ രംഗത്തുവരുമെന്ന് യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് അറിയിച്ചു.

## Article Content

**നാദാപുരം:**നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും പരിസരത്തും മയക്കുമരുന്ന് മാഫിയാ സംഘം വിലസിയ സംഭവത്തിലും പോലീസിനെയടക്കം ആക്രമിച്ച ഇവർക്കെതിരെ പരാതി നൽകാത്ത ആശുപത്രി അധികാരികളുടെ നടപടിക്കെതിരേ രംഗത്തുവരുമെന്ന് യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് അറിയിച്ചു.

ഗവ. താലൂക്ക് ആശുപത്രിയിൽ പോലീസിനെ ആക്രമിച്ച കേസിൽ പ്രതികളായ വട്ടക്കാവിൽ അർജുൻ (22) ഇരിങ്ങണ്ണൂർ കുതിരാടത്ത് അശ്വന്ത് (20) എന്നിവരെയാണ്‌ റിമാൻഡ് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് എടച്ചേരി ഇൻസ്പെക്ടർ ജോഷി ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് എന്നിവർക്കുനേരെ അക്രമം നടന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/3877/the-accused-who-attacked-the-police-at-nadapuram-hospital-has-been-remanded)