---
title: "ജീവൻ രക്ഷാ പരിശീലനം; കക്കട്ടിലിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ ലൈഫ് സപ്പോർട്ട് ക്യാമ്പ്"
english_title: "Seva Bharathi Leads Life Support Training Camp in Kakkatil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387732/seva-bharathi-life-support-training-camp-"
published_at: "2026-10-19T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5c3d4a2adf_seva-bharathi-life-support-training-camp.jpg"
keywords: ["SevaBharathi", "BasicLifeSupport", "CPRTraining", "KeralaNews", "HealthAwareness"]
---

# ജീവൻ രക്ഷാ പരിശീലനം; കക്കട്ടിലിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ ലൈഫ് സപ്പോർട്ട് ക്യാമ്പ്

> **Lead Summary:** കക്കട്ടിൽ: അത്യാഹിത ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള മുൻകരുതൽ ലക്ഷ്യമിട്ട് സേവാഭാരതി കുന്നുമ്മൽ യൂണിറ്റും വടകര എയ്ഞ്ചൽസിന്റെ സഹകരണത്തോടെ അടിസ്ഥാന ജീവൻ രക്ഷാ പരിശീലനം (ബേസിക് ലൈഫ് സപ്പോർട്ട്) സംഘടിപ്പിച്ചു. തീപ്പൊള്ളൽ, പാമ്പുകടി, വെള്ളത്തിൽ മുങ്ങൽ, മുറിവുകൾ, അസ്ഥിഭംഗം, അപസ്മാരം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും സി.പി.ആർ നൽകുന്നതിനും പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു പരിശീലന പരിപാടി ക്രമീകരിച്ചത്.

## Article Content

കക്കട്ടിൽ: അത്യാഹിത ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള മുൻകരുതൽ ലക്ഷ്യമിട്ട് സേവാഭാരതി കുന്നുമ്മൽ യൂണിറ്റും വടകര എയ്ഞ്ചൽസിന്റെ സഹകരണത്തോടെ അടിസ്ഥാന ജീവൻ രക്ഷാ പരിശീലനം (ബേസിക് ലൈഫ് സപ്പോർട്ട്) സംഘടിപ്പിച്ചു. തീപ്പൊള്ളൽ, പാമ്പുകടി, വെള്ളത്തിൽ മുങ്ങൽ, മുറിവുകൾ, അസ്ഥിഭംഗം, അപസ്മാരം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും സി.പി.ആർ നൽകുന്നതിനും പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു പരിശീലന പരിപാടി ക്രമീകരിച്ചത്.

വട്ടോളി വ്യാസവിദ്യാ പീഠത്തിൽ വെച്ച് നടന്ന ചടങ്ങ് ഡോ. പി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എം. അബ്ദുള്ള പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. നഴ്സുമാരായ ജാസ്മിൻ, ഷർമിന, സ്വാതി, ജസാ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പിൽ പങ്കെടുത്ത 75 പേർക്ക് ആവശ്യമായ പ്രായോഗിക പരിശീലനം നൽകിയത്.

സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പി. സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ഒ. അഞ്ജു ദേവി, അശ്വിൻ വി.എസ്, അശ്വിൻ കൃഷ്ണ, സി.പി. കൃഷ്ണൻ, രൂപേഷ് കെ എന്നിവർ സംസാരിച്ചു. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമായ രീതിയിലാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.

**English Summary:**

Seva Bharathi Kunnummal unit, in association with Vadakara Angels, organized a Basic Life Support training camp at Vattoli Vyasa Vidya Peedom in Kakkatil. The session covered emergency response for burns, snake bites, drowning, fractures, seizures and CPR, with 75 participants receiving hands-on training.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387732/seva-bharathi-life-support-training-camp-)