---
title: "'യുവജന പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്; ഭരണകൂട ഭീകരതകൊണ്ട് യുവാക്കളെ നിശ്ശബ്ദരാക്കാനാവില്ല' - കെ.എം. അഭിജിത്ത് എംഎൽഎ"
english_title: "Don’t Ignore Youth Protests: K.M. Abhijith MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387795/youth-protests-abijith-mla-chekyad"
published_at: "2026-10-19T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad63271af702_youth-protests-abijith-mla-chekyad.jpg"
keywords: ["YouthCongress", "YouthProtests", "KMAbhijith", "Democracy"]
---

# 'യുവജന പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്; ഭരണകൂട ഭീകരതകൊണ്ട് യുവാക്കളെ നിശ്ശബ്ദരാക്കാനാവില്ല' - കെ.എം. അഭിജിത്ത് എംഎൽഎ

> **Lead Summary:** നാദാപുരം: രാജ്യത്ത് ഉയർന്നുവരുന്ന യുവജന പ്രതിഷേധങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടില്ലെന്ന് നടിക്കരുതെന്ന് നാദാപുരം എംഎൽഎ കെ.എം. അഭിജിത്ത്. ഭരണകൂട ഭീകരതയിലൂടെ യുവാക്കളെ നിശ്ശബ്ദരാക്കാൻ കഴിയില്ലെന്നും ഫാസിസ്റ്റ് ഭരണകൂടങ്ങൾ നേരിട്ട തിരിച്ചടി നരേന്ദ്ര മോദിക്കും നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

നാദാപുരം: രാജ്യത്ത് ഉയർന്നുവരുന്ന യുവജന പ്രതിഷേധങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടില്ലെന്ന് നടിക്കരുതെന്ന് നാദാപുരം എംഎൽഎ കെ.എം. അഭിജിത്ത്. ഭരണകൂട ഭീകരതയിലൂടെ യുവാക്കളെ നിശ്ശബ്ദരാക്കാൻ കഴിയില്ലെന്നും ഫാസിസ്റ്റ് ഭരണകൂടങ്ങൾ നേരിട്ട തിരിച്ചടി നരേന്ദ്ര മോദിക്കും നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ചെക്യാട് മണ്ഡലം യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച 'സജ്ജം–2026' എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവജനങ്ങളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ വിജയിക്കില്ലെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ ശക്തി ഭരണകൂടങ്ങൾ തിരിച്ചറിയണമെന്നും കെ.എം. അഭിജിത്ത് അഭിപ്രായപ്പെട്ടു.

നാല് സെഷനുകളിലായാണ് എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചത്. 'നിയമം നിത്യജീവിതത്തിൽ', 'സംഘാടനം', 'നേതൃപാടവം–കോൺഗ്രസ് രാഷ്ട്രീയം', 'ജൻ ഇന്ത്യ മൂവ്മെന്റ്' എന്നീ വിഷയങ്ങളിലായിരുന്നു സെഷനുകൾ.

യൂത്ത് കോൺഗ്രസ് ചെക്യാട് മണ്ഡലം പ്രസിഡന്റ് അഖിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, ജില്ലാ സെക്രട്ടറി അഖില മര്യാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നാങ്ങാണ്ടി, ഷാഫി പുൽപാറ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ. അബൂബക്കർ ഹാജി, പി. സാജിദ്, പൂള മഹമൂദ്, വസന്ത ചന്ദ്രൻ, ടി.പി. ബാലൻ, അഡ്വ. കെ.എം. രഘുനാഥ്, വി.വി. റിനീഷ്, രമ്യ സന്തോഷ്, ദിനൂപ് ചേലത്തോട്, ടി. അനിൽകുമാർ, ഫായിസ് ചെക്യാട്, കെ.കെ.എച്ച്. നിസാർ, ഇസ്മായിൽ കരിന്ത്രയിൽ, രവീഷ് വളയം തുടങ്ങിയവർ പങ്കെടുത്തു.

അഭിൻ അരൂണ്ട നന്ദി പറഞ്ഞു.

K.M. Abhijith MLA said Prime Minister Narendra Modi should not ignore the rising youth protests in the country, arguing that authoritarian pressure cannot silence young people. He was speaking at the inauguration of the Youth Congress executive camp 'Sajjam–2026' in Chekyad, where he said democratic protests cannot be suppressed.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387795/youth-protests-abijith-mla-chekyad)