---
title: "കേരളോത്സവം: വാണിമേൽ സൺഡേ സിസി ക്രിക്കറ്റ് ജേതാക്കൾ"
english_title: "Kerala Utsavam: Vanimel Sunday CC Crowned Cricket Champions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387799/kerala-utsavam-vanimel-sunday-cc-champions"
published_at: "2026-10-19T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad63bb4e1400_kerala-utsavam-vanimel-sunday-cc-champions.jpg"
keywords: ["KeralaUtsavam", "Vanimel", "CricketTournament", "SundayCC", "KeralaNews"]
---

# കേരളോത്സവം: വാണിമേൽ സൺഡേ സിസി ക്രിക്കറ്റ് ജേതാക്കൾ

> **Lead Summary:** വാണിമേൽ : 2026 27 വർഷത്തെ കേരളോത്സവം മത്സര ഇനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ വാണിമേൽ സൺഡേ സിസി ക്ലബ്ബ് ജേതാക്കളായി. പരപ്പു പാറ പൊടിപ്പിൽ വേദിയായ ക്രിക്കറ്റ്‌ മത്സരം വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് ടി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

വാണിമേൽ : 2026 27 വർഷത്തെ കേരളോത്സവം മത്സര ഇനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ വാണിമേൽ സൺഡേ സിസി ക്ലബ്ബ് ജേതാക്കളായി. പരപ്പു പാറ പൊടിപ്പിൽ വേദിയായ ക്രിക്കറ്റ്‌ മത്സരം വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് ടി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ഹസീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുർഷിന എൻ കെ വിജയികൾക്ക് ട്രോഫി കൈമാറി.

ആകെ 10 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സൺഡേ സിസി പൊടിപ്പിൽ സിറ്റി സ്റ്റാർ മാവൂർ റോഡ്, എങ് ബ്രദേഴ്സ് മുളിവയൽ എന്നിവരും സെമിയിലേക്ക് നേടുകയായിരുന്നു.

മെമ്പർ മാരായ കെ പി രാജീവൻ, പികെ വിജീഷ് എന്നിവരും മറ്റു അധികൃതരടക്കം കായിക പ്രേമികളും പരിപാടിയിൽ പങ്കെടുത്തു.

Vanimel Sunday CC won the cricket tournament held as part of the 2026-27 Kerala Utsavam competitions. The event, staged at Parappu Para Podippil, was inaugurated by Vanimel panchayat president T. Pradeepkumar, with trophies presented by vice president Murshina N.K.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387799/kerala-utsavam-vanimel-sunday-cc-champions)