---
title: "നാദാപുരം ഗവ. കോളേജ് സംഘർഷം; യൂത്ത് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച സംഭവം - പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ"
english_title: "Nadapuram College Clash: DYFI Protests Police for Not Arresting Accused"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387800/nadapuram-college-clash-dyfi-protest"
published_at: "2026-10-19T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad63d8b249a3_nadapuram-college-clash-dyfi-protest.jpg"
keywords: ["DYFI", "Nadapuram", "KeralaPolice", "MuslimLeague", "CollegeElection"]
---

# നാദാപുരം ഗവ. കോളേജ് സംഘർഷം; യൂത്ത് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച സംഭവം - പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

> **Lead Summary:** നാദാപുരം: നാദാപുരം ഗവൺമെന്റ് കോളേജിൽ കോളേജ് തെരഞ്ഞെടുപ്പിന് ശേഷം എസ്എഫ്ഐയുടെ കൊടി തോരണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ.

## Article Content

നാദാപുരം: നാദാപുരം ഗവൺമെന്റ് കോളേജിൽ കോളേജ് തെരഞ്ഞെടുപ്പിന് ശേഷം എസ്എഫ്ഐയുടെ കൊടി തോരണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ.

സംഭവത്തിൽ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ നാദാപുരം പോലീസ് തയ്യാറാകുന്നില്ലെന്ന് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആജ്ഞാനുവർത്തികളായി നാദാപുരം പോലീസ് പ്രവർത്തിക്കുകയാണ്. പോലീസ് സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലുള്ള ക്രിമിനലുകളെ ബലമായി മോചിപ്പിക്കുന്നത് പോലീസിനോടുള്ള വെല്ലുവിളിയാണ്. ഇത്തരം ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്നത് നാട്ടിൽ സമാധാന അന്തരീക്ഷം തകർക്കുമെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

പോലീസ് - മുസ്ലിം ലീഗ് ഒത്തുകളി അവസാനിപ്പിക്കണമെന്നും കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും പ്രസ്താവനയിൽ അറിയിച്ചു.

DYFI’s Nadapuram block committee has protested against the police for not arresting those accused in the Government College clash case. The group alleged that the accused, who were involved in trying to damage SFI flags and buntings after the college election, were released from custody and have not been taken into custody again despite the case being registered.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387800/nadapuram-college-clash-dyfi-protest)