---
title: "കാണിക്കവഞ്ചി പൊളിച്ച് കള്ളൻ; നാദാപുരത്ത് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം"
english_title: "Temple Donation Box Broken Open and Cash Stolen in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387942/nadapuram-temple-donation-box-theft"
published_at: "2026-10-20T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad75f7b24e2e_nadapuram-temple-donation-box-theft.jpg"
keywords: ["KeralaNews", "TempleTheft", "Nadapuram", "CCTVInvestigation", "PoliceProbe"]
---

# കാണിക്കവഞ്ചി പൊളിച്ച് കള്ളൻ; നാദാപുരത്ത് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്ന നിലയിൽ. കല്ലാച്ചി വളയം റോഡിലെ പൊൻമ്പറ്റ ഭഗവതി ക്ഷേത്രത്തിൻ്റെ ഭണ്ഡാരമാണ് തകർത്ത നിലയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നതെന്ന് കരുതുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭണ്ഡാരത്തിന്റെ പൂട്ട് ഘടിപ്പിച്ച ഭാഗം തകർത്ത നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

## Article Content

**നാദാപുരം: **നാദാപുരത്ത് ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്ന നിലയിൽ. കല്ലാച്ചി വളയം റോഡിലെ പൊൻമ്പറ്റ ഭഗവതി ക്ഷേത്രത്തിൻ്റെ ഭണ്ഡാരമാണ് തകർത്ത നിലയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നതെന്ന് കരുതുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭണ്ഡാരത്തിന്റെ പൂട്ട് ഘടിപ്പിച്ച ഭാഗം തകർത്ത നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

സംഭവത്തിൽ നാദാപുരം സി.ഐയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

A temple donation box at Ponmpatta Bhagavathy Temple on Kallachi Valayam Road in Nadapuram was found broken open and cash stolen. Police have begun an investigation, focusing on nearby CCTV footage to identify the suspect.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387942/nadapuram-temple-donation-box-theft)