---
title: "വാണിമേലിൽ കേരളോത്സവത്തിന് ആവേശത്തുടക്കം; ക്രിക്കറ്റ് കിരീടം ചൂടി സൺടെ സിസി, കലാ-കായിക മത്സരങ്ങൾ നവംബർ എട്ടുവരെ"
english_title: "Kerala Utsavam Begins in Vanimel; Sunte CC Clinch Cricket Crown"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387963/vanimel-kerala-utsavam-cricket-crown-new"
published_at: "2026-10-20T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7a33aaaa91_vanimel-kerala-utsavam-cricket-crown.jpg"
keywords: ["KeralaUtsavam", "VanimelPanchayat", "SunteCC", "CricketTournament", "YouthFest"]
---

# വാണിമേലിൽ കേരളോത്സവത്തിന് ആവേശത്തുടക്കം; ക്രിക്കറ്റ് കിരീടം ചൂടി സൺടെ സിസി, കലാ-കായിക മത്സരങ്ങൾ നവംബർ എട്ടുവരെ

> **Lead Summary:** വാണിമേൽ : വാണിമേൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും വാണിമേൽ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ സൺടെ സിസി ക്രിക്കറ്റ് ടീം വിജയികളായി.

## Article Content

വാണിമേൽ : വാണിമേൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും വാണിമേൽ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ സൺടെ സിസി ക്രിക്കറ്റ് ടീം വിജയികളായി.

നവംബർ എട്ടുവരെ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാ-കായിക മത്സരങ്ങൾ നടക്കും. വെള്ളിയോട് ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന പരിപാടി ഗ്രാമ പ്രസിഡന്റ് ടി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

വിജയികൾക്ക് മടോം പൊയിൽ രാഹുൽ സ്മാരക മെമ്മോറിയൽ ട്രോഫി പ്രസിഡന്റ് ടി പ്രദീപ് കുമാർ കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ മുർഷിന അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പി രാജീവൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി കെ വിജീഷ്, പി പി സൗധ, പി വി ബിന്ദു എന്നിവർ സംസാരിച്ചു. ടി സി ഹസീന സ്വാഗതവും സി കെ ശിവറാം നന്ദിയും പറഞ്ഞു.

Vanimel Grama Panchayat’s Kerala Utsavam got off to an energetic start with Sunte CC winning the cricket tournament. Cultural and sports competitions will continue across various parts of the panchayat until November 8.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387963/vanimel-kerala-utsavam-cricket-crown-new)