---
title: "തണ്ണീർപ്പന്തൽ താലൂക്ക് ഹോമിയോ ആശുപത്രി വികസനം: ജീവനക്കാരുടെ കുറവ് പരിഹരിക്കും, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും – പാറക്കൽ അബ്ദുള്ള"
english_title: "Thanneerppanthal Homeo Hospital to Get Staff Relief, High-Mast Light"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387964/thanneerppanthal-homeo-hospital-development"
published_at: "2026-10-20T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7a56adc651_thanneerpanthal-homeo-hospital-development-plan.jpg"
keywords: ["HomeoHospital", "HealthcareDevelopment", "KeralaNews", "MLAFunds", "HospitalManagement"]
---

# തണ്ണീർപ്പന്തൽ താലൂക്ക് ഹോമിയോ ആശുപത്രി വികസനം: ജീവനക്കാരുടെ കുറവ് പരിഹരിക്കും, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും – പാറക്കൽ അബ്ദുള്ള

> **Lead Summary:** തണ്ണീർപ്പന്തൽ: വടകര താലൂക്ക് ഹോമിയോ ആശുപത്രിയിലെ സ്ഥലപരിമിതിയും ജീവനക്കാരുടെ കുറവും പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തുമെന്നും ആശുപത്രി പരിസരത്ത് എം.എൽ.എ ഫണ്ട് വിനിയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും പാറക്കൽ അബ്ദുള്ള എം.എൽ.എ അറിയിച്ചു. ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ചേർന്ന ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

തണ്ണീർപ്പന്തൽ: വടകര താലൂക്ക് ഹോമിയോ ആശുപത്രിയിലെ സ്ഥലപരിമിതിയും ജീവനക്കാരുടെ കുറവും പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തുമെന്നും ആശുപത്രി പരിസരത്ത് എം.എൽ.എ ഫണ്ട് വിനിയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും പാറക്കൽ അബ്ദുള്ള എം.എൽ.എ അറിയിച്ചു. ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ചേർന്ന ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിനംപ്രതി നാനൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലെ പ്രധാന പ്രശ്നങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. രോഗികൾക്ക് കൂടുതൽ ഇരിപ്പിട സൗകര്യമൊരുക്കുന്നതിനായി സമീപത്തെ കനാലിന് മുകളിൽ സ്ലാബ് നിർമിക്കുന്നതിനും ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി തൊട്ടടുത്തുള്ള ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം ലഭ്യമാക്കുന്നതിനും ഭരണതലത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് എം.എൽ.എ ഉറപ്പുനൽകി.

ആവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും സജ്ജമായിട്ടും ഫിസിയോതെറാപ്പിസ്റ്റിന്റെയും ഫാർമസിസ്റ്റിന്റെയും അഭാവം കാരണം രോഗികൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് ആരോഗ്യ മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുമെന്നും നിയമനത്തിനുള്ള അനുമതി എത്രയും വേഗം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ ആയുഷ് മിഷൻ (NAM) ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ നിർവഹണം വൈകുന്നതും അതുമൂലം രോഗികൾക്ക് ഏറെ പ്രയോജനകരമായ ലിഫ്റ്റ് നിർമാണം മുടങ്ങിക്കിടക്കുന്നതും യോഗത്തിൽ ആശങ്കയായി ഉയർന്നു.

യോഗത്തിൽ അധ്യക്ഷത വഹിച്ച തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ആശുപത്രിയിലെ നിർമാണ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ആശുപത്രി കെട്ടിടത്തിന്റെ മേൽക്കൂരയിലെ പഴയതും ചോർച്ചയുള്ളതുമായ ഷീറ്റുകൾ പൂർണമായി മാറ്റി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആധുനിക സാൻഡ്‌വിച്ച് പഫ് ഷീറ്റുകൾ സ്ഥാപിക്കും. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നില ആധുനിക സൗകര്യങ്ങളോടുകൂടിയ യോഗ ഹാളാക്കി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.പി. പുരുഷു, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രമ മടപ്പള്ളി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അലിമത്ത് നീലഞ്ചേരിക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. രാജൻ മാസ്റ്റർ, പുറമേരി ഗ്രാമപഞ്ചായത്ത് അംഗം സുധീഷ്, എച്ച്.എം.സി അംഗങ്ങളായ എം.എ. ഗഫൂർ അരൂർ, സി.എച്ച്. ചന്ദ്രൻ മാസ്റ്റർ, വിശ്വംഭരൻ, ആശുപത്രി സൂപ്രണ്ട് ഡോ. ഹീര, ആർ.എം.ഒ ഡോ. സനുശ്രീ, ഡോ. കെ.എസ്. ചിത്ര, ക്ലർക്ക് അഞ്ജു തുടങ്ങിയവർ പങ്കെടുത്തു.

Thanneerppanthal: MLA Parakkal Abdullah said urgent steps will be taken to address the space crunch and staff shortage at Vadakara taluk homeo hospital, along with installing a high-mast light using MLA funds. He also promised to pursue approvals for key facilities, including a slab over the nearby canal, a lift, and additional staffing. The HMC meeting discussed ongoing development works, roof replacement, and plans to upgrade the top floor into a modern conference hall.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387964/thanneerppanthal-homeo-hospital-development)