---
title: "കൈകോർത്ത് നാട്; മെഡുല്ല ബ്ലാസ്റ്റോമ ബാധിച്ച ഏഴു വയസ്സുകാരനെ സഹായിക്കാൻ ജനകീയ കമ്മിറ്റി രൂപീകരിച്ചു"
english_title: "People’s Committee Formed to Help 7-Year-Old with Medulloblastoma"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388094/people-form-committee-help-child-cancer"
published_at: "2026-10-21T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8c72fc7696_people-form-committee-help-child-cancer.jpg"
keywords: ["Medulloblastoma", "CancerSupport", "KeralaNews", "Fundraising", "ChildHealth"]
---

# കൈകോർത്ത് നാട്; മെഡുല്ല ബ്ലാസ്റ്റോമ ബാധിച്ച ഏഴു വയസ്സുകാരനെ സഹായിക്കാൻ ജനകീയ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** നാദാപുരം: അപൂർവ്വ കേൻസർ രോഗമായ മെഡുല്ല ബ്ലാസ്റ്റോമ ബാധിച്ച അൻവിൻ പ്രശാന്തിനെ സഹായിക്കാൻ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.

## Article Content

നാദാപുരം: അപൂർവ്വ കേൻസർ രോഗമായ മെഡുല്ല ബ്ലാസ്റ്റോമ ബാധിച്ച അൻവിൻ പ്രശാന്തിനെ സഹായിക്കാൻ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.

തൂണേരി ശിവാനന്ദവിലാസം എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് അൻവിൻപ്രശാന്ത്. ഗുരുതരമായ മെഡുല്ല ബ്ലാസ്റ്റോമ ക്യാൻസർ രോഗത്തെ തുടർന്ന് മുംബൈയിലെ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

ആധുനിക പ്രോട്ടോൺ ബീം റേഡിയേഷൻ ചികിത്സയിലൂടെ കുട്ടിയെ രക്ഷിപ്പെടുത്താൻ ഏകദേശം 30 ലക്ഷം രൂപ ചെലവ് വരും. കുട്ടിയുടെ പിതാവ് പ്രശാന്ത് ഒന്നര വർഷം മുൻപാണ് ക്യാൻസർ രോഗം ബാധിച്ച് മരണപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന് വലിയ തുക കണ്ടെത്തുക പ്രയാസമായതിനാൽ നാട്ടുകാരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും കൈകോർത്തു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.

തുണേരി, വേറ്റുമ്മൽ ഇരിങ്ങണ്ണൂർ, പാനോളിപീടിക (ജവാൻ റോഡ്) എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഒരു ദിവസത്തെ ധനസമാഹരണത്തിലൂടെ പണം കണ്ടെത്താനാണ് കമ്മിറ്റിയുടെ തീരുമാനം.

**യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരിങ്ങണ്ണൂർ ശാഖയിൽ**

** :163522010002161.**

**IFSC CODE: UBIN0916358**

നമ്പർ പ്രകാരം അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

നാട്ടുകാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്ത ചികിത്സ സഹായ കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

**ഭാരവാഹികൾ:** ചെയർമാൻ വാർഡ് മെമ്പർ യു.കെ. വിനോദ് കുമാർ,

**ജനറൽ കൺവീനർ**

ശ്രീജിത്ത് പി.ജയൻ

**ട്രഷറർ **

തുണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഷാഹിന

**രക്ഷാധികാരികൾ.**

ഷാഫി പറമ്പിൽ എംപി, കെ എം അഭിജിത്ത് എംഎൽഎ, കെ പീ പ്രതീഷ്, (തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ),  വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ (തുണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ടി വി ഗോപാലൻ മാസ്റ്റർ( എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ), നെല്ലേരി ബാലൻ.

**വൈസ് ചെയർമാൻമാർ**

ബാലൻതയ്യുള്ളതിൽ, ഇസ്മയിൽ പനാട, രജീഷ് കെ പി, വിനീഷ് വി എം, കെ പി സുധീഷ്മാസ്റ്റർ.

**ജോ :കൺവീനർമാർ**

പി രാജൻ മാസ്റ്റർ, വി കെ രവീന്ദ്രൻ മാസ്റ്റർ, ബാബു എടക്കണ്ടി, സമീർ പാനോളി, ബാൽരാജ് മാസ്റ്റർ, സുരേന്ദ്രൻ തുണേരി.

A local committee has been formed in Nadapuram to support Anwin Prashanth, a second-standard student undergoing treatment for medulloblastoma at Tata Memorial Hospital in Mumbai. The family needs around ₹30 lakh for proton beam radiation therapy, and residents, political workers and social activists have joined hands to raise funds.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388094/people-form-committee-help-child-cancer)