---
title: "വാക് ദേവിക്ക് വന്ദനം; സംഗീതാർച്ചനയുടെ ആദ്യാക്ഷരം നുകർന്ന് കുരുന്നു കുട്ടികൾ"
english_title: "Children Begin Music Lessons on Vijayadashami in Nadapuram Temple Ceremony"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388095/nadapuram-vijayadashami-music-lessons-children"
published_at: "2026-10-21T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8c650ad03d_nadapuram-vijayadashami-music-lessons-children.jpg"
keywords: ["Vijayadashami", "TempleCeremony", "MusicEducation", "ChildrenLearning", "Nadapuram News"]
---

# വാക് ദേവിക്ക് വന്ദനം; സംഗീതാർച്ചനയുടെ ആദ്യാക്ഷരം നുകർന്ന് കുരുന്നു കുട്ടികൾ

> **Lead Summary:** നാദാപുരം : വിജയദശമി നാളിൽ സംഗീതാർച്ചനയുടെ ആദ്യാക്ഷരം നുകർന്ന് കുരുന്നു കുട്ടികൾ. കുറ്റിപ്രം പാറയിൽ പരദേവത ശിവക്ഷേത്രം ഹാളിൽ നടന്ന സംഗീത പഠന ക്ലാസ് ക്ഷേത്രം മേൽ ശാന്തി രാജേഷ് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം : വിജയദശമി നാളിൽ സംഗീതാർച്ചനയുടെ ആദ്യാക്ഷരം നുകർന്ന് കുരുന്നു കുട്ടികൾ. കുറ്റിപ്രം പാറയിൽ പരദേവത ശിവക്ഷേത്രം ഹാളിൽ നടന്ന സംഗീത പഠന ക്ലാസ് ക്ഷേത്രം മേൽ ശാന്തി രാജേഷ് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം കമ്മിറ്റി പ്രസിഡൻറ് ഇ കെ രാജഗോപാൽ, സെക്രട്ടറി പി കെ ബിജു , സി കെ ഹേമരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പ്രശസ്ത ഗായിക വിദ്യ ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് കുട്ടികളെ സംഗീതം അഭ്യസിപ്പിക്കുന്നത്. രാവിലെ ക്ഷേത്ര സന്നിധിയിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ മേൽശാന്തി രാജേഷ് നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ കലാപരിപാടികളും അരങ്ങേറിയിരുന്നു.

In Nadapuram, young children began their first music lessons on Vijayadashami at a temple-run ceremony. The event was inaugurated by the temple priest, with singer Vidya Unnikrishnan Namboothiri leading the music classes and officials extending greetings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388095/nadapuram-vijayadashami-music-lessons-children)