---
title: "നല്ല കുട്ടികളിൽനിന്ന് നല്ല സമൂഹത്തിലേക്ക്; ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ‘മാനേഴ്സ് കരിക്കുലം’ പദ്ധതിക്ക് ഒക്ടോബർ 27ന് തുടക്കം"
english_title: "Chekyad Panchayat to Launch ‘Manners Curriculum’ on 27th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388118/chekyad-panchayat-manners-curriculum-launch"
published_at: "2026-10-21T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8f774c65ea_chekyad-panchayat-manners-curriculum-launch.jpg"
keywords: ["EducationInitiative", "PanchayatProject", "StudentDevelopment", "SocialAwareness"]
---

# നല്ല കുട്ടികളിൽനിന്ന് നല്ല സമൂഹത്തിലേക്ക്; ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ‘മാനേഴ്സ് കരിക്കുലം’ പദ്ധതിക്ക് ഒക്ടോബർ 27ന് തുടക്കം

> **Lead Summary:** നാദാപുരം: കുട്ടികളിൽ സാമൂഹിക ബോധവും ഉത്തരവാദിത്വമുള്ള ജീവിതശൈലിയും വളർത്താൻ ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ‘മാനേഴ്സ് കരിക്കുലം’ പദ്ധതിക്ക് ഒക്ടോബർ 27ന് തുടക്കമാകും. രാവിലെ പത്തിന് പാറക്കടവിൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര പദ്ധതി ഉദ്ഘാടനം ചെയ്യും.

## Article Content

നാദാപുരം: കുട്ടികളിൽ സാമൂഹിക ബോധവും ഉത്തരവാദിത്വമുള്ള ജീവിതശൈലിയും വളർത്താൻ ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ‘മാനേഴ്സ് കരിക്കുലം’ പദ്ധതിക്ക് ഒക്ടോബർ 27ന് തുടക്കമാകും. രാവിലെ പത്തിന് പാറക്കടവിൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര പദ്ധതി ഉദ്ഘാടനം ചെയ്യും.

കുട്ടികളുടെ വ്യക്തിത്വവികസനം, നല്ല ശീലങ്ങൾ, സാമൂഹിക പ്രതിബദ്ധത എന്നിവ ലക്ഷ്യമിടുന്ന പദ്ധതി പഞ്ചായത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ പ്രത്യേക പി.ടി.എ. യോഗങ്ങൾ ചേരും. അധ്യാപക പരിശീലനം പൂർത്തിയായി. പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.എച്ച്. ഹമീദ് മാസ്റ്റർ, അഹമ്മദ് കുറുവയിൽ, സി.കെ. ജമീല, മെംബർ കെ.കെ. അബ്ദുള്ള, കരിക്കുലം കമ്മിറ്റി കോ ഓർഡിനേറ്റർ ടി.കെ. ഖാലിദ് മാസ്റ്റർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Chekyad gram panchayat will launch its ‘Manners Curriculum’ project on October 27 at Parakkadavu, with Kerala Gram Panchayat Association president Anil Akkara inaugurating the initiative. The programme, the first of its kind at the gram panchayat level in Kerala, aims to build social awareness, good habits and a responsible lifestyle among children through school-based activities and special PTA meetings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388118/chekyad-panchayat-manners-curriculum-launch)