---
title: "നാടിന്റെ ദാഹമകറ്റാൻ ഒരു തുണ്ട് ഭൂമി നൽകി പ്രവാസി വ്യവസായി മാതൃകയായി; രേഖകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി"
english_title: "Expat Businessman Donates Land for Drinking Water Project in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388211/expat-businessman-donates-land-drinking-water-project"
published_at: "2026-10-22T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9e52e6c16b_expat-businessman-donates-land-drinking-water-project.jpg"
keywords: ["Nadapuram", "DrinkingWater", "LiftIrrigation", "ExpatDonor", "KeralaNews"]
---

# നാടിന്റെ ദാഹമകറ്റാൻ ഒരു തുണ്ട് ഭൂമി നൽകി പ്രവാസി വ്യവസായി മാതൃകയായി; രേഖകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി

> **Lead Summary:** **നാദാപുരം: **നാടിന്റെ ദാഹമകറ്റാൻ ഒരു തുണ്ട് ഭൂമി നൽകി പ്രവാസി വ്യവസായി മാതൃകയാകുന്നു.** **നാദാപുരം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമേകാൻ ലക്ഷ്യമിടുന്ന പാറോള്ളതിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമ്മാണത്തിൽ സുപ്രധാന ചുവടുവെപ്പ്. പദ്ധതിക്കായി ടാങ്ക് നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമി സൗജന്യമായി സംഭാവന നൽകിയ യൂനുസ് ഹസ്സനിൽ നിന്ന് ഭൂമിയുടെ ഔദ്യോഗിക രേഖകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഏറ്റുവാങ്ങി.

## Article Content

**നാദാപുരം: **നാടിന്റെ ദാഹമകറ്റാൻ ഒരു തുണ്ട് ഭൂമി നൽകി പ്രവാസി വ്യവസായി മാതൃകയാകുന്നു.** **നാദാപുരം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമേകാൻ ലക്ഷ്യമിടുന്ന പാറോള്ളതിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമ്മാണത്തിൽ സുപ്രധാന ചുവടുവെപ്പ്. പദ്ധതിക്കായി ടാങ്ക് നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമി സൗജന്യമായി സംഭാവന നൽകിയ യൂനുസ് ഹസ്സനിൽ നിന്ന് ഭൂമിയുടെ ഔദ്യോഗിക രേഖകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഏറ്റുവാങ്ങി.

വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നാദാപുരം അൽഹുദാ ക്യാമ്പസിൽ വെച്ചുനടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുമയ്യ ജാബിർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. നാദാപുരം എംഎൽഎ കെ.എം. അഭിജിത്ത് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നാട്ടുകാർക്കായി ഭൂമി വിട്ടുനൽകിയ യൂനുസ് ഹസ്സന്റെ ജീവകാരുണ്യ മാതൃകയെ ചടങ്ങിൽ പങ്കെടുത്തവർ പ്രത്യേകം അഭിനന്ദിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ബാസ് കണേക്കൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

നാദാപുരത്തിന്റെ കായിക മേഖലയ്ക്ക് തിളക്കം കൂട്ടിയ യുവ താരം ഷാബിൻ അബ്ദുല്ലയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. തുടർച്ചയായി മൂന്ന് തവണ കണ്ണൂർ ജില്ലാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡലും 2026-ലെ സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലും കരസ്ഥമാക്കിയ ഷാബിന്റെ നേട്ടം പ്രദേശത്തിന് വലിയ അഭിമാനമാണെന്ന് അധ്യക്ഷ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ. എം. രഘുനാഥ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമയ്യ പാട്ടത്തിൽ, സിദ്ദിഖ് തങ്ങൾ, കരയത്ത് ഹമീദ് ഹാജി, വി.സി. ഇക്ബാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വി.പി. പോക്കർ, സക്കീർ ആനക്കോയേമ്മൽ, ചങ്ങോത്ത് കുഞ്ഞാലി, അബ്ദുല്ല വിരുത്തിക്കര, പുത്തൻ പീടികയിൽ മൊയ്തു, കുന്നത്ത് ജലീൽ, തയ്യിൽ അന്ത്രു, സി.വി. ഖാലിദ്, എടക്കണ്ടി അമ്മത്, അലി കുളങ്ങരകണ്ടിയിൽ, മെഹബൂബ് എൻ.കെ, സി.എം പോക്കർ ഹാജി, ഇസ്മായിൽ വള്ളുമ്പ്രത്ത്, കെ.ടി.കെ ബാബു, കുമാരൻ കെ. കെ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. വാർഡ് വികസന സമിതി കൺവീനർ സൂപ്പി കാവുങ്ങൽ നന്ദി രേഖപ്പെടുത്തി.

An expatriate businessman, Yunus Hassan, donated land for a lift irrigation project aimed at easing drinking water scarcity in Nadapuram’s 18th ward. The official land documents were received by Grama Panchayat President Safeera Moonamkuni at a function held at Alhuda Campus. The event also honored boxer Shabin Abdullah for his achievements.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388211/expat-businessman-donates-land-drinking-water-project)