---
title: "'ആശ്വാസ്‌ സഹായധനം ഒരു കുടുംമ്പത്തെ കൈപിടിച്ചുയർത്തുന്നു' -  കെ എം അഭിജിത്ത്‌ എം എൽ എ"
english_title: "‘Ashwas’ Aid Helps Lift a Family: MLA K.M. Abhijith"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388214/ashwas-aid-lifts-family"
published_at: "2026-10-22T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9ec9d295ca_ashwas-aid-lifts-family.jpg"
keywords: ["KeralaNews", "AshwasScheme", "Kallachi", "KVVES", "MLA"]
---

# 'ആശ്വാസ്‌ സഹായധനം ഒരു കുടുംമ്പത്തെ കൈപിടിച്ചുയർത്തുന്നു' -  കെ എം അഭിജിത്ത്‌ എം എൽ എ

> **Lead Summary:** **കല്ലാച്ചി: **വർത്തമാനകാലത്ത് ചെറുകിട വ്യാപാരികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് കെ.എം. അഭിജിത്ത് എംഎൽഎ. ഓൺലൈൻ വ്യാപാരത്തിന്റെ കടന്നുകയറ്റവും അനാരോഗ്യകരമായ മത്സരങ്ങളും കാരണം പല വ്യാപാരികളും വലിയ കടബാധ്യതകളിലേക്കാണ് തള്ളപ്പെടുന്നത്.

## Article Content

**കല്ലാച്ചി: **വർത്തമാനകാലത്ത് ചെറുകിട വ്യാപാരികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് കെ.എം. അഭിജിത്ത് എംഎൽഎ. ഓൺലൈൻ വ്യാപാരത്തിന്റെ കടന്നുകയറ്റവും അനാരോഗ്യകരമായ മത്സരങ്ങളും കാരണം പല വ്യാപാരികളും വലിയ കടബാധ്യതകളിലേക്കാണ് തള്ളപ്പെടുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ വ്യാപാരിയുടെ അപ്രതീക്ഷിത വിയോഗത്തോടെ ഒറ്റപ്പെട്ടുപോകുന്ന കുടുംബങ്ങളെ ചേർത്തുനിർത്താൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പിലാക്കുന്ന 'ആശ്വാസ്' പദ്ധതി മറ്റു സംഘടനകൾക്കും മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.വി.വി.എസ് കല്ലാച്ചി യൂണിറ്റിലെ വർണ്ണം സ്റ്റുഡിയോ ഉടമ പരേതനായ ശ്രീനുവിന്റെ കുടുംബത്തിന് ആശ്വാസ് പദ്ധതി പ്രകാരമുള്ള പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി സംസാരിക്കുകയായിരുന്നു എംഎൽഎ.

ചടങ്ങിൽ കല്ലാച്ചി യൂണിറ്റ് പ്രസിഡന്റ് എം.സി. ദിനേശൻ അധ്യക്ഷത വഹിച്ചു. കെ.വി.വി.എസ് സംസ്ഥാന സെക്രട്ടറി സലീം രാമനാട്ടുകര, ജില്ലാ വൈസ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാൽ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസ്, ശ്രീരാമൻ എ.സി.സി, റഹ്മത്ത് ചിറക്കൽ, ജലീൽ ഒ., പ്രേമൻ, സതീശൻ, ബിനോയ് തോമസ്, സുധീർ ഒറ്റപ്ലാക്കൽ, തണൽ അശോകൻ, സി.കെ. അബ്ദുല്ല, സലാം സ്പീഡ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത് സ്വാഗതവും മൊയ്തൂട്ടി ഷഹറാസ് നന്ദിയും രേഖപ്പെടുത്തി.

MLA K.M. Abhijith said the ‘Ashwas’ scheme run by the Kerala Vyapari Vyavasayi Ekopana Samithi is a model for other organizations. He was speaking after handing over a ₹10 lakh cheque to the family of the late owner of Varnam Studio in Kallachi.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388214/ashwas-aid-lifts-family)