---
title: "സംസ്ഥാന കായികമേളയിൽ ഉമ്മത്തൂരിന്റെ താരപ്പട; 28 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും"
english_title: "Ummathoor School Sends 28 Students to State School Sports Meet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388391/ummathoor-school-state-sports-meet-28-students"
published_at: "2026-10-23T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb44b4469a4_ummathoor-school-state-sports-meet-28-students.jpg"
keywords: ["SchoolSports", "StateMeet", "KeralaEducation", "SportsTalent", "StudentAthletes"]
---

# സംസ്ഥാന കായികമേളയിൽ ഉമ്മത്തൂരിന്റെ താരപ്പട; 28 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും

> **Lead Summary:** **ഉമ്മത്തൂർ: **കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 28 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഉമ്മത്തൂർ എസ്.ഐ. ഹയർ സെക്കൻഡറി സ്കൂൾ ശ്രദ്ധേയമാകുന്നു. ത്രോബോൾ, ബോൾ ബാഡ്മിന്റൺ, ബേസ്ബോൾ, സോഫ്റ്റ്ബോൾ, ക്രിക്കറ്റ് എന്നീ ഇനങ്ങളിലാണ് സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ മാറ്റുരയ്ക്കുന്നത്.

## Article Content

**ഉമ്മത്തൂർ: **കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 28 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഉമ്മത്തൂർ എസ്.ഐ. ഹയർ സെക്കൻഡറി സ്കൂൾ ശ്രദ്ധേയമാകുന്നു. ത്രോബോൾ, ബോൾ ബാഡ്മിന്റൺ, ബേസ്ബോൾ, സോഫ്റ്റ്ബോൾ, ക്രിക്കറ്റ് എന്നീ ഇനങ്ങളിലാണ് സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ മാറ്റുരയ്ക്കുന്നത്.

ത്രോബോളിൽ മുഹമ്മദ് റാബിൻ ജാസും ബോൾ ബാഡ്മിന്റണിൽ ഒമ്പത് വിദ്യാർത്ഥികളും ബേസ്ബോളിലും സോഫ്റ്റ്ബോളിലും ഏഴ് വിദ്യാർത്ഥികൾ വീതവും മത്സരിക്കും. ക്രിക്കറ്റിൽ ഹംദാൻ സ്കൂളിനെ പ്രതിനിധീകരിക്കും. ബോൾ ബാഡ്മിന്റണിൽ മുഹമ്മദ് ഹംദാൻ, അസ്ലഫ്, അനസ് അബൂബക്കർ, ഫാത്തിമ ഫിഹ വി.പി., ഫൈഹ മിർഷ, ഫിദ ഫാത്തിമ, ഫഹിമ പി., നൗഷിൻ നിസാർ, മുഹമ്മദ് ഷഹീർ എന്നിവരാണ് മത്സരിക്കുന്നത്.

ബേസ്ബോളിൽ മുഹമ്മദ് റിഷാൻ, ഇജ്ലാൻ, മുഹമ്മദ് സിയാൻ കെ., മുഹമ്മദ് ഹംദാൻ സാലിഹ്, ഹുദൈഫ് ഇബ്നു അഹമ്മദ്, ഫാത്തിമ മഹ്മൂദ്, മുർഷിദ ടി.വി. എന്നിവരും സോഫ്റ്റ്ബോളിൽ യദു കൃഷ്ണ, മുഹമ്മദ് ഫർസീൻ എ.ആർ.കെ., മുഹമ്മദ് കെ., ഹുദൈഫ്, അനസ് അബൂബക്കർ, നിഹാല നസ്റിൻ, ആയിഷ ഫസീഹ എന്നിവരും പങ്കെടുക്കും.

വിദ്യാർത്ഥികളുടെ കായിക മികവും പരിശീലകരുടെ കഠിനാധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. മുൻവർഷങ്ങളിൽ സംസ്ഥാന, ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്ത സ്കൂളിലെ വിദ്യാർത്ഥികൾക്ക് കേരളത്തിലെ പ്രമുഖ കോളേജുകളിൽ പ്രവേശനം നേടാനായിട്ടുണ്ട്. ഇത്തവണയും സംസ്ഥാന മേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതരും കായികതാരങ്ങളും.

സ്കൂളിലെ കായികതാരങ്ങൾക്ക് മികച്ച പരിശീലനസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അടുത്ത അധ്യയനവർഷം മുതൽ സ്കൂളിൽ മെച്ചപ്പെട്ട പരിശീലനസൗകര്യങ്ങൾ ലഭ്യമാക്കുമെന്നും പി.ടി.എ. പ്രസിഡന്റ് അൻസാർ കൊല്ലാടൻ അറിയിച്ചു.

സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് സ്കൂളിൽ നൽകിയ യാത്രയയപ്പ് ചടങ്ങിൽ പ്രിൻസിപ്പൽ കെ.സി. റഷീദ്, ഹെഡ് മാസ്റ്റർ ടി.കെ. ഖാലിദ്, സ്റ്റാഫ് സെക്രട്ടറി താജു വളപ്പിൽ, അഷ്റഫ് പതിയായി, സാബിഖ് പുല്ലൂർ, പി.പി.ഹാരിസ്, സ്പോർട്സ് കോർഡിനേറ്റർമാരായ മുഹമ്മദ് നെല്ലിയാട്ട്, ഇ.സി. അനീസുദ്ദീൻ, ടി.കെ. ജാബിർ എന്നിവർ പങ്കെടുത്തു.

Ummathoor S.I. Higher Secondary School is making waves at the state school sports meet in Kozhikode by fielding 28 students across multiple events. The school says strong training, teacher support and parental backing have helped its athletes reach the state level, with hopes of a strong showing this year.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388391/ummathoor-school-state-sports-meet-28-students)