---
title: "ഓർമ്മകളിൽ ചുവന്ന പൂക്കൾ;  കെ. സജീവന്റെ 38-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു"
english_title: "Red Flowers in Memory: K. Sanjeevan's 38th Martyrdom Day Observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388410/k-sanjeevan-38th-martyrdom-day-observed"
published_at: "2026-10-23T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb7478d86ef_k-sanjeevan-38th-martyrdom-day-observed.jpg"
keywords: ["CpiM", "Sfi", "Dyfi", "Nadapuram", "MartyrdomAnniversary"]
---

# ഓർമ്മകളിൽ ചുവന്ന പൂക്കൾ;  കെ. സജീവന്റെ 38-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

> **Lead Summary:** **നാദാപുരം: **എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാവായിരുന്ന ജാതിയേരിയിലെ കെ. സജീവന്റെ 38-ാം രക്തസാക്ഷിത്വ വാർഷിക ദിനം സി.പി.ഐ (എം) ചെക്യാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രഭാതഭേരി, പതാക ഉയർത്തൽ, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന, പ്രകടനം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാവായിരുന്ന ജാതിയേരിയിലെ കെ. സജീവന്റെ 38-ാം രക്തസാക്ഷിത്വ വാർഷിക ദിനം സി.പി.ഐ (എം) ചെക്യാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രഭാതഭേരി, പതാക ഉയർത്തൽ, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന, പ്രകടനം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു.

പൊതുസമ്മേളനവും അനുസ്മരണവും സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ.പി. കുമാരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി. ചാത്തു, ഏരിയ സെക്രട്ടറി എ. മോഹൻദാസ്, സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പ്രീത കൂത്തുപറമ്പ്, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, സി.എച്ച്. മോഹനൻ, എ.കെ. രവീന്ദ്രൻ, വി.കെ. ശ്രീധരൻ, പി.കെ. സജില എന്നിവർ ചടങ്ങിൽ സംസാരിച്ചു. വി.കെ. ഭാസ്കരൻ സ്വാഗതം ആശംസിച്ചു.

**English Summary:**

The 38th martyrdom anniversary of former SFI and DYFI leader K. Sanjeevan was observed in Nadapuram under the CPI(M) Chekyad Local Committee. The event included a morning march, flag hoisting, floral tributes, a procession and a public meeting inaugurated by K.K. Dineshan.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388410/k-sanjeevan-38th-martyrdom-day-observed)