---
title: "ലഹരിക്കെതിരെ ജനകീയ സിനിമ; പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ സിനിമ ചിത്രീകരണം തുടങ്ങി"
english_title: "People’s Film Against Drug Abuse Begins Shooting with Children in Purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388497/peoples-film-against-drug-abuse-shooting-begins"
published_at: "2026-10-24T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc4bae1a464_peoples-film-against-drug-abuse-shooting-begins.jpg"
keywords: ["DrugAwareness", "ChildrenFilm", "KeralaNews", "Kozhikode", "SchoolCinema"]
---

# ലഹരിക്കെതിരെ ജനകീയ സിനിമ; പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ സിനിമ ചിത്രീകരണം തുടങ്ങി

> **Lead Summary:** > **വടകര : **കടത്തനാട് രാജാസ് സ്കൂൾ. 19 ാം നൂറ്റാണ്ടിൽ ഉദയവർമ്മ തിരികൊളുത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മറ്റൊരു ചരിത്ര നിയോഗത്തിന് സാക്ഷ്യം വഹിക്കുന്നു. രാസ ലഹരി സമൂഹത്തെ കാർന്ന് തിന്നുമ്പോൾ ബോധവത്ക്കരണം ഇളം മനസ്സിൽ നിന്ന് തുടങ്ങണം എന്ന ലക്ഷ്യത്തോടെ കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന " പ്രകാശനും പെൺകുട്ടിയും" എന്ന സിനിമയുടെ ഒന്നാം ഘട്ട ഷൂട്ടിംഗ് കെ ആർ എച്ച് എസ്സിൽ ആരംഭിച്ചു.

## Article Content

> **വടകര : **കടത്തനാട് രാജാസ് സ്കൂൾ. 19 ാം നൂറ്റാണ്ടിൽ ഉദയവർമ്മ തിരികൊളുത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മറ്റൊരു ചരിത്ര നിയോഗത്തിന് സാക്ഷ്യം വഹിക്കുന്നു. രാസ ലഹരി സമൂഹത്തെ കാർന്ന് തിന്നുമ്പോൾ ബോധവത്ക്കരണം ഇളം മനസ്സിൽ നിന്ന് തുടങ്ങണം എന്ന ലക്ഷ്യത്തോടെ കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന " പ്രകാശനും പെൺകുട്ടിയും" എന്ന സിനിമയുടെ ഒന്നാം ഘട്ട ഷൂട്ടിംഗ് കെ ആർ എച്ച് എസ്സിൽ ആരംഭിച്ചു.

എൻ്റെ നന്മ ചിൽഡ്രൻസ് വെൽഫെയർ സൊസൈറ്റിയും കണ്ണാം തുമ്പി ഫിലിംസും ജനകീയമായി നിർമ്മിക്കുന്ന സിനിമയിൽ തമിഴ് നടൻ ആടുകുളം മുരുകദാസ്, വിനോദ് കോഴിക്കോട്, നിസാർ മാമുക്കോയ, സുധി കോഴിക്കോട് , ഷിബു തിലകൻ, മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം, ബാബു വാസുദേവ്, അലൈദ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

പുറമേരി കെ ആർ ഹയർ സെക്കണ്ടറി സ്കൂളിന് പുറമെ വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ , കൂത്താളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുമായിട്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്. കഥ തിരക്കഥ സംവിധാനം- സാബു കക്കട്ടിൽ, ഗാന രചന - ബാബു വാസുദേവ് നമ്പൂതിരി , ഹരീഷ് ചുഴലി, സാബു കക്കട്ടിൽ സംഗീതം - സന്ദീപ് ആര്‍ ബല്ലാല്‍ ആലാപനം - മധു ബാലകൃഷ്ണൻ , അശ്വിനി അനീഷ്, സന്ദീപ് ആർ ബി .

> Shooting has begun at Kathathanadu Raja’s Higher Secondary School in Purameri for the children-led film “Prakashanum Pennkuttiyum,” aimed at spreading awareness against drug abuse. The project is being jointly produced by Ente Nalla Children’s Welfare Society and Kannam Thumbi Films, with filming also progressing at other schools and locations in Kozhikode district.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388497/peoples-film-against-drug-abuse-shooting-begins)