---
title: "ക്ഷീരകർഷകർക്ക് കരുതലും പ്രോത്സാഹനവുമായി ‘ക്ഷീരമൈത്രി’; തൂണേരിയിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു"
english_title: "Ksheeramaitri dairy farmer meet held in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388567/ksheeramaitri-dairy-farmer-meet-thuneri"
published_at: "2026-10-24T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc9e15251b3_ksheeramaitri-dairy-farmer-meet-thuneri.jpg"
keywords: ["DairyFarmers", "MilkCooperative", "KeralaAgriculture", "DairyDevelopment", "FarmerOutreach"]
---

# ക്ഷീരകർഷകർക്ക് കരുതലും പ്രോത്സാഹനവുമായി ‘ക്ഷീരമൈത്രി’; തൂണേരിയിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** തൂണേരി: ക്ഷീര വികസന വകുപ്പ് തൂണേരി ബ്ലോക്കിന്റെയും തൂണേരി ക്ഷീര സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരമൈത്രി ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.

## Article Content

തൂണേരി: ക്ഷീര വികസന വകുപ്പ് തൂണേരി ബ്ലോക്കിന്റെയും തൂണേരി ക്ഷീര സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരമൈത്രി ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.

തുണേരി ഗ്രാമ പഞ്ചായത്ത് മെമ്പർ പി. രാമചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സമീർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീഷ് പങ്കെടുത്തു.

സംഘത്തിൽ ഏറ്റവും കൂടുതൽ വില ലഭിച്ച കർഷകർക്കും കൂടുതൽ പാൽ അളന്ന കർഷകർക്കും ഉള്ള പ്രോത്സാഹന സമ്മാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.

മിൽമ സൂപ്പർവൈസർ പാർവ്വതി ജിജി, ഡയറി ഫാം ഇൻസ്ട്രക്ടർ ആദിത്യ ആനന്ദ്, ക്ഷീര സംഘം പ്രസിഡന്റ് ചന്ദ്രൻ, സെക്രട്ടറി ഷീബ പി. കെ. എന്നിവർ സംസാരിച്ചു.

A dairy farmer outreach programme titled ‘Ksheeramaitri’ was organised in Thuneri jointly by the Dairy Development Department and the Thuneri Dairy Cooperative Society. The event included felicitation for farmers who received the best milk price and those who supplied the highest quantity of milk.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388567/ksheeramaitri-dairy-farmer-meet-thuneri)