---
title: "നാദാപുരത്ത് രാത്രിയെ പകലാക്കി കോൺഗ്രസിന്റെ തീപ്പന്തം മാർച്ച്; ആവേശമായി ദേശ് ബഛാവോ മാർച്ച്"
english_title: "Congress Torchlight March in Nadapuram Draws Strong Response"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388604/nadapuram-congress-torchlight-march-protest"
published_at: "2026-10-24T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adce8c62dec4_nadapuram-congress-torchlight-march-protest.jpg"
keywords: ["Congress", "TorchlightMarch", "Nadapuram", "VoteTampering", "DemocracyProtest"]
---

# നാദാപുരത്ത് രാത്രിയെ പകലാക്കി കോൺഗ്രസിന്റെ തീപ്പന്തം മാർച്ച്; ആവേശമായി ദേശ് ബഛാവോ മാർച്ച്

> **Lead Summary:** **നാദാപുരം: **വോട്ട് കൊള്ളക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി നാദാപുരത്തും തീപ്പന്തം ഏന്തി രാത്രി മാർച്ചും പ്രതിഷേധക്കൂട്ടായ്മയും സംഘടിപ്പിച്ചു. രാജ്യത്തെ ജനാധിപത്യ അട്ടിമറിക്കെതിരെ നാദാപുരം, കാവിലുംപാറ ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കെ.എം. അഭിജിത്ത് എം.എൽ.എയുടെ നേതൃത്വത്തിലാണ് 'ദേശ് ബഛാവോ നൈറ്റ് മാർച്ച്' സംഘടിപ്പിച്ചത്. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.

## Article Content

**നാദാപുരം: **വോട്ട് കൊള്ളക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി നാദാപുരത്തും തീപ്പന്തം ഏന്തി രാത്രി മാർച്ചും പ്രതിഷേധക്കൂട്ടായ്മയും സംഘടിപ്പിച്ചു. രാജ്യത്തെ ജനാധിപത്യ അട്ടിമറിക്കെതിരെ നാദാപുരം, കാവിലുംപാറ ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കെ.എം. അഭിജിത്ത് എം.എൽ.എയുടെ നേതൃത്വത്തിലാണ് 'ദേശ് ബഛാവോ നൈറ്റ് മാർച്ച്' സംഘടിപ്പിച്ചത്. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.

> "വോട്ട് ചോരി നഹി ചലേഗാ" എന്ന മുദ്രാവാക്യമുയർത്തി കല്ലാച്ചിയിൽ നിന്നും ആരംഭിച്ച മാർച്ച് കൈകളിൽ തീപ്പന്തങ്ങളുമായി നാദാപുരം ടൗൺ വരെ നീണ്ടു. രാത്രിയുടെ പശ്ചാത്തലത്തിൽ തീപ്പന്തമേന്തിയുള്ള പ്രകടനം വേറിട്ട കാഴ്ചയായി. മാർച്ചിന് ശേഷം നടന്ന പ്രതിഷേധത്തെരുവ് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഈ മാർച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജമാൽ കോരങ്കോട്ട് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

A torchlight night march and protest gathering were held in Nadapuram under the joint leadership of the Nadapuram and Kavilumpara block Congress committees, led by MLA K.M. Abhijith. The demonstration, part of nationwide protests against alleged vote tampering and democratic subversion, drew hundreds of participants.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388604/nadapuram-congress-torchlight-march-protest)