---
title: "'കാലമേ സാക്ഷി' പുറത്തിറങ്ങി; ഉണ്ണികൃഷ്ണൻ എടച്ചേരി രചിച്ച  നാടകപുസ്തകം പ്രകാശനം ചെയ്തു"
english_title: "Unnikrishnan Edacherry’s ‘Kalame Sakshi’ Drama Book Released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388696/kalame-sakshi-drama-book-released"
published_at: "2026-10-25T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade13d9e846c_kalame-sakshi-drama-book-released.jpg"
keywords: ["DramaBook", "BookRelease", "UnnikrishnanEdacherry", "Veerankutty", "KeralaCulture"]
---

# 'കാലമേ സാക്ഷി' പുറത്തിറങ്ങി; ഉണ്ണികൃഷ്ണൻ എടച്ചേരി രചിച്ച  നാടകപുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** **എടച്ചേരി: ഉ**ണ്ണികൃഷ്ണൻ എടച്ചേരി രചിച്ച 'കാലമേ സാക്ഷി' എന്ന നാടകപുസ്തകം പ്രകാശനം ചെയ്തു. എടച്ചേരിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കവി വീരാൻകുട്ടി, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

## Article Content

**എടച്ചേരി: ഉ**ണ്ണികൃഷ്ണൻ എടച്ചേരി രചിച്ച 'കാലമേ സാക്ഷി' എന്ന നാടകപുസ്തകം പ്രകാശനം ചെയ്തു. എടച്ചേരിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കവി വീരാൻകുട്ടി, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

കെ.പി. ദാമോദരൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗോപി നാരായണൻ പുസ്തകപരിചയം നടത്തി. ശ്രീജ ടീച്ചർ ചന്ദ്രേത്ത് ഗ്രന്ഥകർത്താവിനെ സദസ്സിന് പരിചയപ്പെടുത്തി. വി. കുഞ്ഞിക്കണ്ണൻ, കണ്ണോത്ത് കൃഷ്ണൻ, രാധാകൃഷ്ണൻ ടി.വി, കെ.എം. ഹാജറ ടീച്ചർ, പി. കൃഷ്ണൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പുസ്തക പ്രകാശന ചടങ്ങിന് ശേഷം 'കാലമേ സാക്ഷി' നാടകം വേദിയിൽ അരങ്ങേറി.

Unnikrishnan Edacherry’s drama book ‘Kalame Sakshi’ was released at a ceremony in Edacherry. Poet Veerankutty handed over the book to Edacherry Grama Panchayat President T.V. Gopalan Master, after which the play was staged.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388696/kalame-sakshi-drama-book-released)