---
title: "ജീവകാരുണ്യ പ്രവർത്തനം ജീവിതഗന്ധിയായി മാറുന്നു; 'ഇലാജ്-തണൽ' സ്ക്രീനിംഗ് ക്യാമ്പിന് തുടക്കം"
english_title: "Elaaj-Thanal Screening Camp Begins in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388697/elaaj-thanal-screening-camp-nadapuram"
published_at: "2026-10-25T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade157fb9339_elaaj-thanal-screening-camp-nadapuram.jpg"
keywords: ["KeralaNews", "Nadapuram", "ChildCare", "EarlyIntervention", "MLA"]
---

# ജീവകാരുണ്യ പ്രവർത്തനം ജീവിതഗന്ധിയായി മാറുന്നു; 'ഇലാജ്-തണൽ' സ്ക്രീനിംഗ് ക്യാമ്പിന് തുടക്കം

> **Lead Summary:** **നാദാപുരം: **ജീവകാരുണ്യ പ്രവർത്തനം ഓരോ വ്യക്തിയുടെയും ജീവിതഗന്ധിയായി മാറുകയാണെന്ന് കെ. എം. അഭിജിത്ത് എംഎൽഎ പറഞ്ഞു. പ്രയാസങ്ങളോടെ ജനിക്കുന്ന പിഞ്ചുകുട്ടികളുടെ ശാരീരിക-മാനസിക പ്രയാസങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിച്ച് അവരെ സാധാരണ വിദ്യാർത്ഥികൾക്കൊപ്പം എത്തിക്കാനായി നാദാപുരത്ത് ആരംഭിച്ച 'ഇലാജ് - തണൽ ഏർലി ഇന്റർവെൻഷൻ സെന്ററിലെ' സൗജന്യ സ്ക്രീനിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം: **ജീവകാരുണ്യ പ്രവർത്തനം ഓരോ വ്യക്തിയുടെയും ജീവിതഗന്ധിയായി മാറുകയാണെന്ന് കെ. എം. അഭിജിത്ത് എംഎൽഎ പറഞ്ഞു. പ്രയാസങ്ങളോടെ ജനിക്കുന്ന പിഞ്ചുകുട്ടികളുടെ ശാരീരിക-മാനസിക പ്രയാസങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിച്ച് അവരെ സാധാരണ വിദ്യാർത്ഥികൾക്കൊപ്പം എത്തിക്കാനായി നാദാപുരത്ത് ആരംഭിച്ച 'ഇലാജ് - തണൽ ഏർലി ഇന്റർവെൻഷൻ സെന്ററിലെ' സൗജന്യ സ്ക്രീനിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ ഐ സി ചെയർമാൻ ഡോ. സലാവുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികളായ സുമയ്യ പാട്ടത്തിൽ, അബ്ബാസ് കണേക്കൽ, കെ. പി. സി തങ്ങൾ, റൈഹാനത്ത് പാറേമ്മൽ, ഇലാജ് തണൽ പ്രവർത്തകരായ കെ.വി. റംല ടീച്ചർ, എ. ആമിന ടീച്ചർ, സാജിദ് കൊയിലോത്ത്, വി.പി. പോക്കർ, സി.കെ. ഖാസിം, ജസീറ നരിക്കാട്ടേരി, പൊയിൽ ഇസ്മായിൽ, കെ.കെ. അബൂബക്കർ ഹാജി, തെരുവത്ത് അസീസ്, ഡോ. കെ. പി. സൂപ്പി, ഡോ. സുബൈർ, റിസ ഫാത്തിമ, സിറാജ്, എ. റഹിം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഇലാജ്-തണൽ, എൻസിഎഫ്സി പ്രവർത്തകരുടെ കൂട്ടായ്മയിലാണ് നാദാപുരം കക്കംവെള്ളിയിൽ ഈ ഇ ഐ സി സെന്റർ പ്രവർത്തിക്കുന്നത്. കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടില്ലെങ്കിലും മേഖലയിലെ അറുപതിലധികം കുട്ടികൾക്ക് നിലവിൽ സൗജന്യ നിരക്കിൽ ചികിത്സയും പരിചരണവും നൽകിവരുന്നുണ്ട്. സംഘടിപ്പിച്ച സ്ക്രീനിംഗ് ക്യാമ്പിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി അമ്പതിലധികം കുട്ടികൾ പങ്കെടുത്തു.

K.M. Abhijith MLA inaugurated a free screening camp at the Elaaj-Thanal Early Intervention Centre in Nadapuram. The centre, run by Elaaj-Thanal and NCFC workers, is already providing care and treatment to more than 60 children from the region.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388697/elaaj-thanal-screening-camp-nadapuram)