---
title: "'ഉയരട്ടെ ജന്തർ മന്ദർ'; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കല്ലാച്ചിയിൽ ഡിവൈഎഫ്ഐയുടെ വ്യത്യസ്ത പ്രതിഷേധം"
english_title: "‘Uyaratte Jantar Mantar’: DYFI Protest in Kallachi Demands Gyanesh Kumar’s Resignation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388699/dyfi-kallachi-protest-gyanesh-kumar-resignation"
published_at: "2026-10-25T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade16975730b_dyfi-kallachi-protest-gyanesh-kumar-resignation.jpg"
keywords: ["DYFI", "GyaneshKumar", "Kallachi", "Protest", "KeralaPolitics"]
---

# 'ഉയരട്ടെ ജന്തർ മന്ദർ'; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കല്ലാച്ചിയിൽ ഡിവൈഎഫ്ഐയുടെ വ്യത്യസ്ത പ്രതിഷേധം

> **Lead Summary:** > **നാദാപുരം: **ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി "ഉയരട്ടെ ജന്തർ മന്ദർ" എന്ന സന്ദേശമുയർത്തി ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു. പാട്ടുപാടിയും ചിത്രം വരച്ചും വ്യത്യസ്തമായ സമരസാക്ഷ്യം തീർത്തായിരുന്നു പ്രക്ഷോഭം.

## Article Content

> **നാദാപുരം: **ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി "ഉയരട്ടെ ജന്തർ മന്ദർ" എന്ന സന്ദേശമുയർത്തി ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു. പാട്ടുപാടിയും ചിത്രം വരച്ചും വ്യത്യസ്തമായ സമരസാക്ഷ്യം തീർത്തായിരുന്നു പ്രക്ഷോഭം.

കല്ലാച്ചി എസ്ബിഐ ബാങ്കിന് സമീപം സംഘടിപ്പിച്ച പരിപാടി ഡിവൈഎഫ്ഐ മുൻ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. സി. അഷിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി. ചാത്തു, മുഹമ്മദ് പേരാമ്പ്ര, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി. രാഹുൽ രാജ്, എൻ.കെ. മിഥുൻ, കെ.വി. ലിജിന, എം. ശരത്ത്, പി.പി. ഷഹറാസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ.കെ. ബിജിത്ത് സ്വാഗതം ആശംസിച്ചു.

> DYFI’s Nadapuram Block Committee organized a youth protest gathering in Kallachi demanding the resignation of Gyanesh Kumar under the slogan “Uyaratte Jantar Mantar.” The demonstration featured songs and drawings as a distinctive form of protest.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388699/dyfi-kallachi-protest-gyanesh-kumar-resignation)