---
title: "നാദാപുരത്ത് എട്ടോളം തെരുവ് നായകൾ കൂട്ടമായെത്തി ഏഴ് വയസ്സുകാരനെ ആക്രമിച്ചു; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Stray Dog Pack Attacks 7-Year-Old in Nadapuram; Boy Narrowly Escapes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388703/nadapuram-stray-dogs-attack-boy"
published_at: "2026-10-25T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebb5d88f78a_straydog.jpg"
keywords: []
---

# നാദാപുരത്ത് എട്ടോളം തെരുവ് നായകൾ കൂട്ടമായെത്തി ഏഴ് വയസ്സുകാരനെ ആക്രമിച്ചു; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **നാദാപുരം: **വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. നാദാപുരം ടൗണിന് സമീപം പാത്തുങ്കര മദാരിക്ക് അഹമ്മദിന്റെ മകൻ മുഹമ്മദ് അഫ്ഫാന് ആണ് ആക്രമണത്തിൽ പരിക്കേറ്റത്. വൈകിട്ട് അഞ്ച് മണിയോടെ എട്ടോളം വരുന്ന തെരുവ് നായകൾ കൂട്ടമായെത്തി കുട്ടിയെ ആക്രമിക്കുകയായിരുന്നു.

## Article Content

**നാദാപുരം: **വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. നാദാപുരം ടൗണിന് സമീപം പാത്തുങ്കര മദാരിക്ക് അഹമ്മദിന്റെ മകൻ മുഹമ്മദ് അഫ്ഫാന് ആണ് ആക്രമണത്തിൽ പരിക്കേറ്റത്. വൈകിട്ട് അഞ്ച് മണിയോടെ എട്ടോളം വരുന്ന തെരുവ് നായകൾ കൂട്ടമായെത്തി കുട്ടിയെ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും അയൽവാസികളും ഓടിയെത്തി നായകളെ ഓടിച്ചതിനാലാണ് കൂടുതൽ വലിയ ദുരന്തം ഒഴിവായത്. നാദാപുരം ഗവ. യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഫ്ഫാൻ.

പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.

A 7-year-old boy, Muhammad Affan, was attacked by a pack of stray dogs while playing in his courtyard near Nadapuram town. He was rushed to Nadapuram Taluk Hospital, and the family’s quick intervention prevented a more serious tragedy.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388703/nadapuram-stray-dogs-attack-boy)