---
title: "ഗ്യാനേഷ് കുമാർ രാജിവെക്കണം; എടച്ചേരിയിൽ 28-ന് യുഡിഎഫ് പ്രതിഷേധ റാലി"
english_title: "UDF to Hold Protest Rally in Edachery on October 28 Demanding Gyanesh Kumar’s Resignation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388705/udf-protest-rally-edachery-october-28"
published_at: "2026-10-25T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade1e49f3e84_udf-protest-rally-edachery-october-28.jpg"
keywords: ["UDFProtest", "ElectionCommission", "GyaneshKumar", "Edachery", "VoterList"]
---

# ഗ്യാനേഷ് കുമാർ രാജിവെക്കണം; എടച്ചേരിയിൽ 28-ന് യുഡിഎഫ് പ്രതിഷേധ റാലി

> **Lead Summary:** **എടച്ചേരി: ** എസ്.ഐ.ആറിന്റെ മറവിൽ വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ കൂട്ടുനിന്നതായി ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എടച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28-ന് പ്രതിഷേധ റാലി സംഘടിപ്പിക്കും.

## Article Content

**എടച്ചേരി: ** എസ്.ഐ.ആറിന്റെ മറവിൽ വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ കൂട്ടുനിന്നതായി ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എടച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28-ന് പ്രതിഷേധ റാലി സംഘടിപ്പിക്കും.

വൈകുന്നേരം 4 മണിക്ക് തലായി ജുമുഅ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി പുതിയങ്ങാടി ടൗണിലെ പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ യു.ഡി.എഫ് മണ്ഡലം നേതാക്കൾ സംസാരിക്കും.

പ്രതിഷേധ റാലി വൻ വിജയമാക്കുന്നതിനായി ചേർന്ന എടച്ചേരി മേഖലാ കൺവെൻഷൻ യു.ഡി.എഫ് നേതാവ് യു.പി. മൂസ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ട്രഷറർ പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ കെ. പവിത്രൻ, ഡോ. എം.കെ. മുനീർ, ബഷീർ എടച്ചേരി, സത്യൻ പയേത്ത്, നാസർ മഠത്തിൽ, അനീഷ് നരിക്കുന്ന്, കുഞ്ഞബ്ദുല്ല കൊമ്മിളി, ഖാലിദ് കുന്നുമ്മൽ, മജീദ് തലായി, സജീർ പയേത്ത് തുടങ്ങിയവർ സംസാരിച്ചു.

**English Summary:** The Edacherry Panchayat UDF Committee will hold a protest rally on October 28 demanding the resignation of Chief Election Commissioner Gyanesh Kumar over alleged voter list manipulation. The rally will start at Thalayi Juma Masjid and conclude near the Panchayat office in Puthiyangadi.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388705/udf-protest-rally-edachery-october-28)