---
title: "'ഗ്യാനേഷ് കുമാർ രാജിവെക്കുക'; നാദാപുരത്ത് തെരുവിൽ പ്രക്ഷോഭജ്വാലയുയർത്താൻ യുഡിഎഫ്, 28-ന് പ്രതിഷേധ പ്രകടനം"
english_title: "UDF to Hold Protest Rally in Nadapuram on Oct. 28 Demanding Gyanesh Kumar’s Resignation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388714/udf-protest-rally-nadapuram-gyanesh-kumar"
published_at: "2026-10-25T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade29777732d_udf-protest-rally-nadapuram-gyanesh-kumar.jpg"
keywords: ["UDFProtest", "Nadapuram", "GyaneshKumar", "ElectionCommission", "KeralaPolitics"]
---

# 'ഗ്യാനേഷ് കുമാർ രാജിവെക്കുക'; നാദാപുരത്ത് തെരുവിൽ പ്രക്ഷോഭജ്വാലയുയർത്താൻ യുഡിഎഫ്, 28-ന് പ്രതിഷേധ പ്രകടനം

> **Lead Summary:** **നാദാപുരം: ** മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നു. ഒക്ടോബർ 28 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കല്ലാച്ചി ലീഗ് ഹൗസ് പരിസരത്തുനിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കും. മണ്ഡലത്തിലെ പ്രധാന ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും പ്രകടനത്തിൽ അണിനിരക്കും.

## Article Content

**നാദാപുരം: ** മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നു. ഒക്ടോബർ 28 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കല്ലാച്ചി ലീഗ് ഹൗസ് പരിസരത്തുനിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കും. മണ്ഡലത്തിലെ പ്രധാന ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും പ്രകടനത്തിൽ അണിനിരക്കും.

പ്രതിഷേധ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ചേർന്ന യുഡിഎഫ് നാദാപുരം മണ്ഡലം നേതൃസംഗമം ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എൻ.കെ. ജമാൽ ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ അഡ്വ. കെ.എം. രഘുനാഥ് സ്വാഗതം പറഞ്ഞു.

നേതൃസംഗമത്തിൽ പി.കെ. ദാമു മാസ്റ്റർ, അഡ്വ. എ. സജീവൻ, കണേക്കൽ അബ്ബാസ്, എ.കെ. സുബൈർ മാസ്റ്റർ തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.

The UDF Nadapuram Mandalam Committee will stage a protest rally in Kallachi on Wednesday, October 28, demanding the resignation of Chief Election Commissioner Gyanesh Kumar. The rally will begin at 4 p.m. from the League House premises and will see participation from key local leaders and public representatives.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388714/udf-protest-rally-nadapuram-gyanesh-kumar)