---
title: "ആരോപണത്തിൽ കഴമ്പില്ല; നാദാപുരത്ത് കുട്ടിയുടെ പല്ല് എടുത്തതുമായി ബന്ധപ്പെട്ട വിവാദം: ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ"
english_title: "No Medical Error in Nadapuram Child Tooth Removal Row, Says DMO"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388801/nadapuram-child-tooth-removal-row"
published_at: "2026-10-26T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf09f3db912_nadapuram-child-tooth-removal-row.jpg"
keywords: ["MedicalError", "Nadapuram", "KozhikodeDMO", "DentalCare", "HospitalInquiry"]
---

# ആരോപണത്തിൽ കഴമ്പില്ല; നാദാപുരത്ത് കുട്ടിയുടെ പല്ല് എടുത്തതുമായി ബന്ധപ്പെട്ട വിവാദം: ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

> **Lead Summary:** ** നാദാപുരം: **നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ പല്ല് എടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പരാതി പരിശോധിക്കുന്നതിന് അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ, ചീഫ് ഡെന്റൽ കൺസൾട്ടൻ്റ് എന്നിവർ അടങ്ങുന്ന ഒരു വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ലഭ്യമായ ഓപി രേഖകൾ, എക്സ്റേ, സമ്മതപത്രം, ബന്ധപ്പെട്ട ഡോക്ടർമാരുടെയും ജീവനക്കാരുടെയും മൊഴികൾ, പരാതിക്കാരിയുടെ മൊഴി, ഡെന്റൽ വിദഗ്ധ അഭിപ്രായം എന്നിവ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

## Article Content

** നാദാപുരം: **നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ പല്ല് എടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പരാതി പരിശോധിക്കുന്നതിന് അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ, ചീഫ് ഡെന്റൽ കൺസൾട്ടൻ്റ് എന്നിവർ അടങ്ങുന്ന ഒരു വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ലഭ്യമായ ഓപി രേഖകൾ, എക്സ്റേ, സമ്മതപത്രം, ബന്ധപ്പെട്ട ഡോക്ടർമാരുടെയും ജീവനക്കാരുടെയും മൊഴികൾ, പരാതിക്കാരിയുടെ മൊഴി, ഡെന്റൽ വിദഗ്ധ അഭിപ്രായം എന്നിവ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

ചികിത്സയുടെ ഭാഗമായി നീക്കം ചെയ്യേണ്ടിയിരുന്ന പാൽപല്ലിന്റെ വേരിൻ്റെ അവശേഷിച്ച ഭാഗം നീക്കം ചെയ്യുകയും തട്ടി നോക്കുമ്പോൾ വേദന അനുഭവപ്പെട്ടിരുന്നതിനാൽ ദന്തക്ഷയം ബാധിച്ച സ്ഥിരം പല്ല് എടുക്കുന്നത് മാറ്റിവയ്ക്കുകയും ചെയ്തു. പല്ല് നിലനിർത്തുന്നതിന് റൂട്ട് കനാൽ പോലുള്ള ചികിത്സകളും ഡോക്ടർ നിർദ്ദേശിച്ചിരുന്നു.

വിദഗ്ധ സമിതിയുടെ അന്വേഷണത്തിലും തെറ്റായ പല്ല് നീക്കം ചെയ്തതായി കണ്ടെത്തിയിട്ടില്ല. ചികിത്സാപരമായി നീക്കം ചെയ്യേണ്ടിയിരുന്ന പാൽപല്ലിന്റെ അവശേഷിച്ച വേരിന്റെ ഭാഗമാണ് നീക്കം ചെയ്തിട്ടുള്ളത്. 11 വയസ്സുള്ള കുട്ടി ആയതിനാൽ ആദ്യത്തെ മോളാർ പല്ല് നിലനിർത്തുന്നത് ദന്ത ക്രമീകരണം, കൂടിയൊത്തുചേരൽ എന്നിവയുടെ സ്ഥിരതയ്ക്കും താടിയെല്ലിന്റെ വളർച്ചയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും പ്രധാനമാണ് എന്ന് സമിതിയിലെ ചീഫ് ഡെന്റൽ കൺസൾട്ടന്റ് പറഞ്ഞു.

പല്ലുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ഒക്ടോബർ മാസം 17-ാം തീയതിയാണ് രക്ഷിതാക്കൾ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.അന്നേദിവസം കുട്ടിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് മരുന്നു നൽകുകയും തുടർന്ന് ഒക്ടോബർ 22 ന് പല്ലെടുക്കാൻ വരാൻ നിർദ്ദേശിക്കുകയുമായിരുന്നു. കുട്ടിയുടെ പല്ലിൻറെ അവസ്ഥയും എക്സറേയുടെ അടിസ്ഥാനത്തിൽ പാൽപല്ലിൻ്റെ അവശിഷ്ടം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും സ്ഥിരം പല്ല് മുളച്ച് വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഡോക്ടർ വിശദീകരിച്ചിരുന്നു.

സ്ഥിരം പല്ലിന് മുന്നിലുണ്ടായിരുന്ന പാൽപല്ലിന്റെ അവശിഷ്ടമായിരുന്നു നീക്കം ചെയ്തത് എന്നും അതിൻന്റെ അടിയിൽ സ്ഥിരം പല്ല് മുളച്ചു വരുന്നുണ്ട് എന്നും ഡോക്ടർമാർ പരാതിക്കാരോട് പ്രത്യേകം വിശദീകരിച്ചതായും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

The Kozhikode District Medical Officer said there was no treatment error in the controversy over a child’s tooth removal at the Nadapuram government taluk hospital. A specialist committee found that only the remaining root of a deciduous tooth was removed and that the permanent tooth was not extracted.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388801/nadapuram-child-tooth-removal-row)