---
title: "കല്ലാച്ചി റെയിഞ്ച് മുസബാഖ: ഒമ്പതാം തവണയും കല്ലാച്ചി ചീറോത്ത് മദ്രസ്സ ഓവറോൾ ചാമ്പ്യൻമാർ"
english_title: "Musabaq 2026: Kallachi Cheeroth Madrasa Clinches Overall Title for Ninth Time"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388860/musabaq-2026-kallachi-madrasa-overall-title"
published_at: "2026-10-26T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf5b544a1a2_musabaq-2026-kallachi-madrasa-overall-title.jpg"
keywords: ["Musabaq2026", "KeralaEducationBoard", "MadrasaArtsFestival", "Kallachi", "OverallChampions"]
---

# കല്ലാച്ചി റെയിഞ്ച് മുസബാഖ: ഒമ്പതാം തവണയും കല്ലാച്ചി ചീറോത്ത് മദ്രസ്സ ഓവറോൾ ചാമ്പ്യൻമാർ

> **Lead Summary:** നാദാപുരം : സംസ്ഥാന കേരള വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മദ്രസ കലാമേളയായ 'മുസാബഖ 2026'ൽ കല്ലാച്ചി ചീറോത്ത് തർബിയ്യത്തുസ്സിബിയാൻ മദ്രസ തുടർച്ചയായ ഒമ്പതാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

## Article Content

നാദാപുരം : സംസ്ഥാന കേരള വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മദ്രസ കലാമേളയായ 'മുസാബഖ 2026'ൽ കല്ലാച്ചി ചീറോത്ത് തർബിയ്യത്തുസ്സിബിയാൻ മദ്രസ തുടർച്ചയായ ഒമ്പതാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

369 പോയിന്റുകൾ നേടിയാണ് തർബിയ്യത്തുസ്സിബിയാൻ മദ്രസ ഒന്നാം സ്ഥാനം നിലനിർത്തിയത്. 288 പോയിന്റുകളോടെ പയൻതോങ്ങ് മദ്രസ രണ്ടാം സ്ഥാനവും 267 പോയിന്റുകളോടെ ചെറുമോത്ത് മദ്രസ മൂന്നാം സ്ഥാനവും നേടി.

വളയം മാമുണ്ടേരി മഅദനുൽ ഉലൂം മദ്രസയിൽ വെച്ചാണ് മുസാബഖ 2026 കലാമേള നടന്നത്. വിജയികൾക്കുള്ള ട്രോഫികൾ മഹല്ല് സെക്രട്ടറിയും മദ്രസ സെക്രട്ടറിയുമായ നാരങ്ങോളി അബ്ദുള്ള ഹാജി വിതരണം ചെയ്തു.

റേഞ്ച് പ്രസിഡന്റ് മുഈനുദ്ദീൻ നിസാമി അധ്യക്ഷത വഹിച്ചു. റേഞ്ച് സെക്രട്ടറി സിറാജ് മൗലവി, പരീക്ഷാ ബോർഡ് ചെയർമാൻ ഇബ്രാഹിം മുസ്‌ലിയാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

തുടർച്ചയായ ഒമ്പതാം വർഷവും ഓവറോൾ കിരീടം സ്വന്തമാക്കിയതിലൂടെ കല്ലാച്ചി ചീറോത്ത് തർബിയ്യത്തുസ്സിബിയാൻ മദ്രസ കലാമേളയിലെ മികവ് നിലനിർത്തി.

Kallachi Cheeroth Tarbiyyathussibiyan Madrasa won the overall championship for the ninth consecutive time at Musabaq 2026, the madrasa arts festival organized under the Kerala Education Board. With 369 points, it finished ahead of Payanthong Madrasa and Cherumoth Madrasa, which took second and third place.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388860/musabaq-2026-kallachi-madrasa-overall-title)