---
title: "നൂറാണ്ടിന്റെ ആദർശപ്പെരുമയിൽ സമസ്ത; നാദാപുരം സർക്കിളിൽ ആദർശ സമ്മേളനം സംഘടിപ്പിച്ചു"
english_title: "Samastha Marks Centenary with Adarsha Conference in Nadapuram Circle"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388873/samastha-centenary-adarsha-conference-nadapuram"
published_at: "2026-10-26T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf719260de8_samastha-centenary-adarsha-conference-nadapuram.jpg"
keywords: ["Samastha", "Centenary", "Nadapuram", "Conference"]
---

# നൂറാണ്ടിന്റെ ആദർശപ്പെരുമയിൽ സമസ്ത; നാദാപുരം സർക്കിളിൽ ആദർശ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** നാദാപുരം: സമസ്ത സെന്റിനറിയുടെ ഭാഗമായി നാദാപുരം സർക്കിളിൽ ആദർശ സമ്മേളനം സംഘടിപ്പിച്ചു. പ്രസിഡണ്ട് ഇസ്മായിൽ മസ്‌ലിയാർ ചിയ്യൂർ അധ്യക്ഷത വഹിച്ചു.

## Article Content

നാദാപുരം: സമസ്ത സെന്റിനറിയുടെ ഭാഗമായി നാദാപുരം സർക്കിളിൽ ആദർശ സമ്മേളനം സംഘടിപ്പിച്ചു. പ്രസിഡണ്ട് ഇസ്മായിൽ മസ്‌ലിയാർ ചിയ്യൂർ അധ്യക്ഷത വഹിച്ചു.

നാദാപുരം സോൺ മുസ്ലിം ജമാഅത്ത് സെക്രട്ടറി ഇസ്മായീൽ സഖാഫി തിനൂർ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വടകര മേഖലാ സെക്രട്ടറി ഇബ്രാഹീം സഖാഫി കുമ്മോളി, നൗശാദ് സഖാഫി മുണ്ടക്കുറ്റി എന്നിവർ വിഷയാവതരണം നടത്തി.

ജില്ലാ ഉപാദ്ധ്യക്ഷൻ ഹുസൈൻ മാസ്റ്റർ കുന്നത്ത്, അസ്കർ സഖാഫി, യൂസുഫ് ഹാജി മുതുവടത്തൂർ, അബ്ദുല്ല കായക്കൊടി, വി.കെ. നാസർ മാസ്റ്റർ, ഉബൈദുല്ല സഖാഫി, നാസർ മാസ്റ്റർ പേരോട് എന്നിവർ സംബന്ധിച്ചു.

മഹ്മൂദ് മുസ്‌ലിയാർ പ്രാർത്ഥന നടത്തി. സർക്കിൾ സെക്രട്ടറി മൊയ്തു മുസ്ല്യാർ സ്വാഗതവും സകരിയ്യ കല്ലാച്ചി നന്ദിയും പറഞ്ഞു.

Samastha organized an Adarsha conference in the Nadapuram circle as part of its centenary celebrations. The event was inaugurated by Ismail Safafi Thinur, with leaders and scholars from the region taking part.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388873/samastha-centenary-adarsha-conference-nadapuram)