---
title: "സത്യസന്ധതയ്ക്ക് ലക്ഷങ്ങളേക്കാൾ തിളക്കം; റോഡിൽ ചിതറിക്കിടന്ന പത്തര ലക്ഷം ഉടമയ്ക്ക് തിരികെ നൽകി പ്രദീപനും സുനിലും മാതൃകയായി"
english_title: "Integrity Over Money: Pradeep and Sunil Return Rs 10.5 Lakh Found on Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389015/pradeep-sunil-return-lakh-found-road"
published_at: "2026-10-27T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae08d9cbd67a_pradeep-sunil-return-lakh-found-road.jpg"
keywords: ["Honesty", "KeralaNews", "Nadapuram", "RoadsideCash", "Integrity"]
---

# സത്യസന്ധതയ്ക്ക് ലക്ഷങ്ങളേക്കാൾ തിളക്കം; റോഡിൽ ചിതറിക്കിടന്ന പത്തര ലക്ഷം ഉടമയ്ക്ക് തിരികെ നൽകി പ്രദീപനും സുനിലും മാതൃകയായി

> **Lead Summary:** **നാദാപുരം: **കല്ലാച്ചി ടൗണിൽ റോഡിൽ ചിതറിക്കിടന്നു കിട്ടിയ പത്തര ലക്ഷം രൂപ പോലീസിൽ ഏൽപ്പിച്ച് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായ നാദാപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ പി.കെ പ്രദീപനും കല്ലാച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളി തയ്യിൽ സുനീഷിനും അഭിനന്ദന പ്രവാഹം.

## Article Content

**നാദാപുരം: **കല്ലാച്ചി ടൗണിൽ റോഡിൽ ചിതറിക്കിടന്നു കിട്ടിയ പത്തര ലക്ഷം രൂപ പോലീസിൽ ഏൽപ്പിച്ച് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായ നാദാപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ പി.കെ പ്രദീപനും കല്ലാച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളി തയ്യിൽ സുനീഷിനും അഭിനന്ദന പ്രവാഹം.

ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കല്ലാച്ചി സായാഹ്ന ശാഖയിലെ ജോലി കഴിഞ്ഞ് കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക് പോകുകയായിരുന്നു ഇരുവരും. കല്ലാച്ചി കൈരളി കോംപ്ലക്സിന് സമീപം മെയിൻ റോഡിന്റെ മധ്യഭാഗത്ത് പേപ്പറിൽ പൊതിഞ്ഞ് കെട്ടിയ നോട്ടുകെട്ടിന്റെ കെട്ട് പൊട്ടി പണം ചിതറിക്കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡിൽ നിന്ന് ചിതറിക്കിടന്ന നോട്ടുകൾ ഇരുവരും പെറുക്കിയെടുത്ത് നാദാപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസ് എണ്ണി തിട്ടപ്പെടുത്തിയപ്പോഴാണ് തുകയുടെ വ്യാപ്തി വ്യക്തമായത്. 500 രൂപയുടെ 21 കെട്ടുകളിലായി 10,50,000 രൂപ.

തുടർന്ന് പോലീസ് വിവരം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചു. അന്വേഷണത്തിൽ കുറ്റ്യാടിയിലെ ഒരു പ്രമുഖ സ്ഥാപനം തലശ്ശേരിയിലെ ഹെഡ് ഓഫീസിലേക്ക് കൊണ്ടുപോയ പണമാണ് ജീവനക്കാരന്റെ ബാഗിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണതെന്ന് വ്യക്തമായി. തെളിവുകൾ സഹിതം സ്ഥാപന ഉടമകൾ സ്റ്റേഷനിലെത്തി പണം കൈപ്പറ്റി. ലക്ഷങ്ങൾ കൈവന്നിട്ടും ഒരു നിമിഷം പോലും ആലോചിക്കാതെ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകിയ ഇരുവരുടെയും സത്യസന്ധതയ്ക്ക് നാടിന്റെ നാനാ ഭാഗത്തുനിന്നും അഭിനന്ദനങ്ങൾ ഒഴുകുകയാണ്.

A service cooperative bank employee and an autorickshaw worker in Nadapuram returned Rs 10.5 lakh they found scattered on a road to the police. The money was later handed back to its rightful owner after verification, drawing widespread praise for their honesty.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389015/pradeep-sunil-return-lakh-found-road)