---
title: "മാർക്കിനൊപ്പം മൂല്യബോധവും; ചെക്യാട് പഞ്ചായത്തിൽ 'മാനേഴ്സ് കരിക്കുലം' പദ്ധതിക്ക് തുടക്കം"
english_title: "Values Along With Marks: Chekkiad Panchayat Launches 'Manners Curriculum'"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389028/chekkiad-panchayat-manners-curriculum-launch"
published_at: "2026-10-27T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0b3d4615ea_chekkiad-panchayat-manners-curriculum-launch.jpg"
keywords: ["ChekkiadPanchayat", "MannersCurriculum", "ChildValues", "CivicSense", "KeralaEducation"]
---

# മാർക്കിനൊപ്പം മൂല്യബോധവും; ചെക്യാട് പഞ്ചായത്തിൽ 'മാനേഴ്സ് കരിക്കുലം' പദ്ധതിക്ക് തുടക്കം

> **Lead Summary:** പാറക്കടവ് : കുട്ടികളുടെ അക്കാദമിക മികവിനൊപ്പം സ്വഭാവരൂപീകരണം, മൂല്യബോധം, സാമൂഹിക ഉത്തരവാദിത്തം, സഹജീവിസ്നേഹം, പൗരബോധം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചെക്യാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ആവിഷ്കരിച്ച മാനേഴ്സ് കരിക്കുലം, മൊഡ്യൂൾ, ഇവാല്യുവേഷൻ പദ്ധതികൾക്ക് തുടക്കമായി.

## Article Content

പാറക്കടവ് : കുട്ടികളുടെ അക്കാദമിക മികവിനൊപ്പം സ്വഭാവരൂപീകരണം, മൂല്യബോധം, സാമൂഹിക ഉത്തരവാദിത്തം, സഹജീവിസ്നേഹം, പൗരബോധം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചെക്യാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ആവിഷ്കരിച്ച മാനേഴ്സ് കരിക്കുലം, മൊഡ്യൂൾ, ഇവാല്യുവേഷൻ പദ്ധതികൾക്ക് തുടക്കമായി.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുൻ എം.എൽ.എയും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റുമായ അനിൽ അക്കര നിർവഹിച്ചു.

കുടുംബത്തിൽ തുടങ്ങി വിദ്യാലയത്തിലൂടെ സമൂഹത്തിലേക്ക് പടരുന്ന നല്ല ശീലങ്ങൾ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരസ്പര ബഹുമാനം, സ്നേഹം, അച്ചടക്കം, ഉത്തരവാദിത്തബോധം, പരിസ്ഥിതി സംരക്ഷണം, ഡിജിറ്റൽ മര്യാദകൾ തുടങ്ങിയ ജീവിതമൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അനിൽ അക്കര ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു.

മാനേഴ്സ് കരിക്കുലം, മൊഡ്യൂൾ, ഇവാല്യുവേഷൻ പ്രകാശനം മുൻ എം.എൽ.എ അനിൽ അക്കര നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സി.എച്ച്. ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പദ്ധതിയുടെ വിശദീകരണം കരിക്കുലം സമിതി കോ-ഓർഡിനേറ്റർ ടി.കെ. ഖാലിദ് മാസ്റ്റർ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, വികസന സ്ഥിരം സമിതി ചെയർമാൻ അഹമ്മദ് കുറുവയിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി.കെ. ജമീല, നാദാപുരം എ.ഇ.ഒ. സി.എച്ച്. സനൂപ്, മെമ്പർമാരായ കെ.കെ. അബ്ദുല്ല, കെ. ബീജ, മുൻ പ്രസിഡന്റുമാരായ എ. ആമിന ടീച്ചർ, മഹമൂദ് തൊടുവയിൽ, ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.സി. റഷീദ് മാസ്റ്റർ, മലബാർ കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈന എം.വി., അൽബിർ മാനേജ്മെന്റ് പ്രതിനിധി എം. ഉസ്മാൻ, പി.ഇ.സി. കൺവീനർ സുനിൽ അബ്രഹാം എന്നിവർ സംസാരിച്ചു.

മെമ്പർമാരായ ആത്തിക്ക മുഹമ്മദ്, അഡ്വ. ഫായിസ് ചെക്യാട്, എം.പി. മൈമൂനത്ത്, നുസ്രത്ത് രയരോത്ത്, അഫ്സത്ത് കളിയേടത്ത്, കെ. ദ്വര, സലീം ചെക്യാട്, നസിയത്ത് മാമുണ്ടേരി, റൈഹാനത്ത് പറേമ്മൽ എന്നിവരും ബി.പി. മൂസ, കെ.കെ. അബൂബക്കർ ഹാജി, എൻ.കെ. കുഞ്ഞിക്കേളു, റഫീഖ് മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, കെ.സി. അഷ്കർ മാസ്റ്റർ, ഗിരീഷ് മാസ്റ്റർ, പി.കെ. താഹിറ ടീച്ചർ, നഹ്ല തഖിയ, റാനിഷ്, പർവീണ, ഹാസിം എന്നിവരും ആശംസകൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ബിജുമോൻ പി. നന്ദി പറഞ്ഞു.

Chekkiad gram panchayat has launched the Manners Curriculum, Module and Evaluation project aimed at nurturing character, values, social responsibility and civic sense among children alongside academic excellence. Former MLA and Kerala Grama Panchayat Association president Anil Akkara inaugurated the initiative, which focuses on good habits, respect, discipline, environmental care and digital etiquette.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389028/chekkiad-panchayat-manners-curriculum-launch)