---
title: "കുട്ടികൈയിൽ സുഗന്ധകൂട്ട്; പുളിയാവ് നാഷണൽ കോളേജിൽ പെർഫ്യൂം നിർമ്മാണ വർക്ക്‌ഷോപ്പ്"
english_title: "Perfume-Making Workshop Held at Puliyavu National College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389102/puliyavu-national-college-perfume-workshop"
published_at: "2026-10-28T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae189b645ea6_puliyavu-national-college-perfume-workshop.jpg"
keywords: ["PerfumeWorkshop", "Biochemistry", "NationalCollege", "IQAC", "Fragrance"]
---

# കുട്ടികൈയിൽ സുഗന്ധകൂട്ട്; പുളിയാവ് നാഷണൽ കോളേജിൽ പെർഫ്യൂം നിർമ്മാണ വർക്ക്‌ഷോപ്പ്

> **Lead Summary:** **നാദാപുരം: **സുഗന്ധങ്ങൾ ഇനി ലാബിൽ നിന്ന് നേരിട്ട് പഠിക്കാം. പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ബയോകെമിസ്ട്രി വിഭാഗം ഐക്യുഎസിയുമായി സഹകരിച്ച് 'സെന്റോപിയ - ദ വേൾഡ് ഓഫ് ഫ്രാഗ്രൻസ്' എന്ന പേരിൽ പെർഫ്യൂം നിർമ്മാണ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **സുഗന്ധങ്ങൾ ഇനി ലാബിൽ നിന്ന് നേരിട്ട് പഠിക്കാം. പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ബയോകെമിസ്ട്രി വിഭാഗം ഐക്യുഎസിയുമായി സഹകരിച്ച് 'സെന്റോപിയ - ദ വേൾഡ് ഓഫ് ഫ്രാഗ്രൻസ്' എന്ന പേരിൽ പെർഫ്യൂം നിർമ്മാണ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

പെർഫ്യൂമിന്റെ കെമിസ്ട്രി എന്താണെന്നും ഒരു സുഗന്ധം എങ്ങനെ മനസ്സിൽ തങ്ങിനിൽക്കുമെന്നും വിദ്യാർത്ഥികൾക്ക് വിശദീകരിച്ച ചടങ്ങിൽ സയൻസ് ലാമ്പ് പെർഫ്യൂമറി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മുഹമ്മദ് ആദിൽ സുഗന്ധലോകത്തിന്റെ രഹസ്യങ്ങൾ പങ്കുവെച്ചു. സ്വന്തമായി പെർഫ്യൂം നിർമ്മിക്കാനുള്ള പ്രാഥമിക പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകി.

കോളേജ് ട്രസ്റ്റ് ജനറൽ സെക്രട്ടറി മരുന്നോളി കുഞ്ഞബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മധുസൂദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊയിൽ ഇസ്മായിൽ, അബൂബക്കർ ഹാജി എന്നിവർ ആശംസകൾ അറിയിച്ചു. ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോ. കെ.പി. ശ്രീന സ്വാഗതവും കെ.എം. നജാദ് നന്ദിയും രേഖപ്പെടുത്തി.

**English Summary:** The Biochemistry Department of Puliyavu National College of Arts and Science in Nadapuram, in collaboration with IQAC, organized a perfume-making workshop titled 'Sintropea - The World of Fragrance'.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389102/puliyavu-national-college-perfume-workshop)