---
title: "വോട്ടിന്റെ വിശുദ്ധി സംരക്ഷിക്കുക; ജനാധിപത്യ അട്ടിമറിക്കെതിരെ പോരാട്ടം ശക്തമാക്കി യുഡിഎഫ്"
english_title: "Protect the Sanctity of the Vote: UDF Intensifies Protest Against Democratic Subversion"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389186/udf-protest-voting-irregularities-thuneri"
published_at: "2026-10-28T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae20037d3108_udf-protest-voting-irregularities-thuneri.jpg"
keywords: ["UDF", "ElectionCommission", "VotingRights", "Democracy"]
---

# വോട്ടിന്റെ വിശുദ്ധി സംരക്ഷിക്കുക; ജനാധിപത്യ അട്ടിമറിക്കെതിരെ പോരാട്ടം ശക്തമാക്കി യുഡിഎഫ്

> **Lead Summary:** > തൂണേരി: വോട്ട് ക്രമക്കേടുകൾക്കെതിരെയും "ഗണേഷ് കുമാറിനെ പുറത്താക്കുക" എന്ന മുദ്രാവാക്യമുയർത്തിയും തൂണേരി മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമര സായാഹ്നം സംഘടിപ്പിച്ചു.

## Article Content

> തൂണേരി: വോട്ട് ക്രമക്കേടുകൾക്കെതിരെയും "ഗണേഷ് കുമാറിനെ പുറത്താക്കുക" എന്ന മുദ്രാവാക്യമുയർത്തിയും തൂണേരി മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമര സായാഹ്നം സംഘടിപ്പിച്ചു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശത്തെ അട്ടിമറിക്കുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് യുഡിഎഫ് ഉയർത്തുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത കെപിസിസി മെമ്പർ ഐ. മൂസ പറഞ്ഞു.

> "ജനാധിപത്യത്തിന്റെ കരുത്ത് ജനങ്ങളുടെ സമ്മതിദാനാവകാശത്തിലാണ്. ഓരോ പൗരന്റെയും വോട്ട് വിലപ്പെട്ടതാണ്. ആ വോട്ടിന്റെ വിശ്വാസ്യതയും സ്വതന്ത്രമായ വിനിയോഗവും ഉറപ്പാക്കുക എന്നത് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണ്.

> എന്നാൽ വോട്ടർ പട്ടികയിലും തിരഞ്ഞെടുപ്പ് നടപടികളിലും ക്രമക്കേടുകൾ നടക്കുന്നതായുള്ള ആരോപണങ്ങൾ രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഗുരുതരമായ ആശങ്കയാണ് ഉയർത്തുന്നത്," അദ്ദേഹം പറഞ്ഞു.

വോട്ട് മോഷണം, വോട്ടർ പട്ടികയിലെ കൃത്രിമം, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളിൽ ഉയരുന്ന ആരോപണങ്ങൾക്ക് വ്യക്തവും സുതാര്യവുമായ മറുപടി നൽകാൻ ഇലക്ഷൻ കമ്മീഷന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എ.കെ.ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. അശോകൻ തൂണേരി, വളപ്പിൽ കുഞ്ഞമ്മത്, പി. രാമചന്ദ്രൻ, സി. ഹമീദ്, കെ.പി.സി തങ്ങൾ, തുണ്ടിയിൽ മൂസ ഹാജി, ഫസൽ മാട്ടാൻ, വി.കെ രജീഷ്, മുഹമ്മദ് പേരോട്, അഹമ്മദ് നടക്കന്റെവിട, യു.കെ വിനോദ് കുമാർ, കാട്ടുമടത്തിൽ അബൂബക്കർ ഹാജി, എ.പി സുധ, പി.പി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

The UDF Thuneri Mandalam Committee held a protest evening against alleged voting irregularities and raised the slogan to remove Ganesh Kumar. KPCC member I. Moosa, who inaugurated the event, said the right to vote is the foundation of democracy and accused the Election Commission of failing to respond clearly to allegations affecting the credibility of elections.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389186/udf-protest-voting-irregularities-thuneri)