---
title: "സത്യസന്ധതയുടെ പൊൻതിളക്കം; റോഡിൽ ചിതറിക്കിടന്നത് പണം പോലീസിലേൽപ്പിച്ച യുവാക്കളെ ആദരിച്ച് ലുലു ഗോൾഡ്"
english_title: "Lulu Gold Honors Youths Who Returned Rs 10.5 Lakh Found on Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389338/lulu-gold-honors-honest-youths"
published_at: "2026-10-29T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae373ee3ddc3_lulu-gold-honors-honest-youths.jpg"
keywords: ["Honesty", "KeralaNews", "Nadapuram", "LuluGold", "GoodSamaritans"]
---

# സത്യസന്ധതയുടെ പൊൻതിളക്കം; റോഡിൽ ചിതറിക്കിടന്നത് പണം പോലീസിലേൽപ്പിച്ച യുവാക്കളെ ആദരിച്ച് ലുലു ഗോൾഡ്

> **Lead Summary:** **നാദാപുരം: **കല്ലാച്ചി ടൗണിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി ലഭിച്ച പത്ത് ലക്ഷത്തിലധികം രൂപ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യഥാർത്ഥ ഉടമയ്ക്ക് തിരികെ എത്തിച്ച യുവാക്കൾക്ക് നാടിന്റെ അഭിനന്ദന പ്രവാഹം. നാദാപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ പി.കെ പ്രദീപൻ, കല്ലാച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളി തയ്യിൽ സുനീഷ് എന്നിവരാണ് സത്യസന്ധതയുടെ മാതൃകയായത്.

## Article Content

**നാദാപുരം: **കല്ലാച്ചി ടൗണിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി ലഭിച്ച പത്ത് ലക്ഷത്തിലധികം രൂപ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യഥാർത്ഥ ഉടമയ്ക്ക് തിരികെ എത്തിച്ച യുവാക്കൾക്ക് നാടിന്റെ അഭിനന്ദന പ്രവാഹം. നാദാപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ പി.കെ പ്രദീപൻ, കല്ലാച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളി തയ്യിൽ സുനീഷ് എന്നിവരാണ് സത്യസന്ധതയുടെ മാതൃകയായത്.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ കല്ലാച്ചി സായാഹ്ന ശാഖയിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രദീപനും സുഹൃത്ത് സുനീഷും കല്ലാച്ചി കൈരളി കോംപ്ലക്സിന് സമീപം റോഡിന്റെ മധ്യഭാഗത്ത് പേപ്പറിൽ പൊതിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ ചിതറിക്കിടക്കുന്നത് കാണുകയായിരുന്നു. തിരക്കേറിയ റോഡിൽ നിന്നും ഇരുവരും ചേർന്ന് പണം പെറുക്കിയെടുത്ത് ഉടൻ തന്നെ നാദാപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

പോലീസ് സ്റ്റേഷനിൽ വെച്ച് എണ്ണി തിട്ടപ്പെടുത്തിയപ്പോഴാണ് 500 രൂപയുടെ 21 കെട്ടുകളിലായി പത്ത് ലക്ഷത്തി അമ്പതിനായിരം രൂപയുണ്ടെന്ന് വ്യക്തമായത്. തുടർന്ന് പോലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും വിവരം പങ്കുവെക്കുകയായിരുന്നു. കുറ്റ്യാടിയിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നും തലശ്ശേരിയിലെ ഹെഡ് ഓഫീസിലേക്ക് കൊണ്ടുപോയ പണം ജീവനക്കാരന്റെ ബാഗിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ബന്ധപ്പെട്ടവർ കൃത്യമായ തെളിവുകളോടെ സ്റ്റേഷനിലെത്തി പണം കൈപ്പറ്റി.

ലക്ഷക്കണക്കിന് രൂപ കൈവശം കിട്ടിയിട്ടും അത് പോലീസിലേൽപ്പിച്ച് മാതൃക കാട്ടിയ ഇരുവരെയും നാദാപുരം സർവീസ് സഹകരണ ബാങ്കിൽ വെച്ച് ആദരിച്ചു. ലുലു സാരീസ് മാനേജർ ഹനീഫ, ഡയറക്ടർ ജസ്വിർ, അനിൽ കുറ്റ്യാടി, സിദ്ദീഖ് എന്നിവർ ബാങ്കിലെത്തി ഇരുവർക്കും ഉപഹാരം നൽകി. ചടങ്ങിൽ ബാങ്ക് സെക്രട്ടറി പി.കെ മഹിജ, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ അനിൽ, ടി. അഭീഷ്, കെ.സി അജീഷ്, ടി. റിനിഷ്, കെ. ഷിജിത്ത് എന്നിവർ സംസാരിച്ചു.

Bank employee P.K. Pradeep and auto driver Suneesh were honored by Lulu Gold for their honesty after they handed over Rs 10.5 lakh found scattered on a road in Kallachi, Nadapuram, to the police. The cash was later confirmed to have fallen from a bag and was returned to its rightful owner with proper evidence.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389338/lulu-gold-honors-honest-youths)