---
title: "സ്മരണ പുതുക്കി; വാണിമേലിൽ വി.പി. ചാത്തു മാസ്റ്ററുടെ 11-ാം ചരമവാർഷികം ആചരിച്ചു"
english_title: "V.P. Chathu Master’s 11th Death Anniversary Observed in Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389507/vp-chathu-master-death-anniversary-vanimel"
published_at: "2026-10-30T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4ae31123e0_vp-chathu-master-death-anniversary-vanimel.jpg"
keywords: ["CommunistMovement", "KeralaPolitics", "Vanimel", "MemorialMeeting", "FarmersWorkersMovement"]
---

# സ്മരണ പുതുക്കി; വാണിമേലിൽ വി.പി. ചാത്തു മാസ്റ്ററുടെ 11-ാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** വാണിമേൽ: വാണിമേലിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രഥമ സെക്രട്ടറിയുമായിരുന്ന സഖാവ് വി.പി. ചാത്തു മാസ്റ്ററുടെ 11-ാം ചരമവാർഷികം ആചരിച്ചു.

## Article Content

വാണിമേൽ: വാണിമേലിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രഥമ സെക്രട്ടറിയുമായിരുന്ന സഖാവ് വി.പി. ചാത്തു മാസ്റ്ററുടെ 11-ാം ചരമവാർഷികം ആചരിച്ചു.

അവിഭക്ത വാണിമേൽ, വളയം, ചെക്യാട് ലോക്കൽ കമ്മിറ്റി അംഗമായും വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന വി.പി. ചാത്തു മാസ്റ്ററുടെ സ്മരണ പുതുക്കിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.

അനുസ്മരണ യോഗം പാർട്ടി ഏരിയ കമ്മിറ്റി അംഗം ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എൻ. നാണു, എം.കെ. ബാലൻ, ടി.പി. കുമാരൻ, ഇ.വി. നാണു, കെ. ചന്തു മാസ്റ്റർ, ടി.വി. ആണ്ടി, കെ.പി. രാജൻ, കെ.പി. വസന്തകുമാരി, പി. പവിത്രൻ, എ.പി. വെള്ളി എന്നിവർ സംസാരിച്ചു. പി.ടി. രാജൻ സ്വാഗതം പറഞ്ഞു.

V.P. Chathu Master’s 11th death anniversary was observed in Vanimel, remembering his role as an early Communist leader and the first secretary of the farmers’ and workers’ movement in the area. The memorial meeting was inaugurated by T. Pradeep Kumar, with several party and local leaders attending.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389507/vp-chathu-master-death-anniversary-vanimel)